നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന  പ്രതിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ന്യൂദല്‍ഹി-നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വസന്ത സമ്പത്ത് ദുപാരെ (61)യുടെ ദയാഹര്‍ജി രാഷ്ട്രപതി ദ്രൗപതി മുര്‍മു തള്ളി. 2008ല്‍ മഹാരാഷ്ട്രയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. രാഷ്ട്രപതിയായി അധികാരമേറ്റ ശേഷം മുര്‍മു തള്ളുന്ന ആദ്യത്തെ ദയാഹര്‍ജിയാണിത്.നാലു വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ ദുപാരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി 2017 മെയില്‍ സുപ്രീം കോടതി തള്ളിയിരുന്നു.
നാല് വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ രീതിയും മറ്റ് സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ പ്രിതി വധ ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷണം. വിചാരണ കോടതിയുടെയും ബോംബെ ഹൈക്കോടതിയുടെയും ഉത്തരവുകള്‍ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ ലഭിച്ചതിന് പിന്നാലെയാണ് ദുപാരെയുടെ ഹര്‍ജി രാഷ്ട്രപതി തള്ളിയത്. അയല്‍വാസിയായ പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് കല്ലുകള്‍കൊണ്ട്  ഇടിച്ച് കൊന്നുമെന്നാണ് കേസ്.

Latest News