വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ പണം തട്ടിയവര്‍ അറസ്റ്റില്‍

കൊച്ചി-യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ . തൃശ്ശൂര്‍ എടവിലങ്ങ് വാഴക്കൂട്ടത്തില്‍ വീട്ടില്‍ ഷനില്‍ സ്റ്റീഫന്‍ (34), നോര്‍ത്ത് പറവൂര്‍ പെരുവാരം പടമാട്ടുമ്മേല്‍ വീട്ടില്‍ രാഹുല്‍ രാജു (31)എന്നിവരെയാണ് നോര്‍ത്ത് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മാള്‍ട്ടയിലെ ഒരു ഹോട്ടലില്‍ ജോലി വാഗ്ദാനം ചെയ്ത്  പലപ്പോഴായി 2,07790 രൂപ ബാങ്ക് മുഖാന്തരവും നേരിട്ടും കൈപ്പറ്റിയ ശേഷംകബളിപ്പിക്കുകയായിരുന്നു.ഇത്തരത്തില്‍ കൂടുതല്‍ പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി സംശയിക്കുന്നു. പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് എസ്.പി വിവേക് കുമാര്‍ അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ ഡി.വൈ.എസ്.പി എം.കെ.മുരളി, ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ്, എസ്.ഐമാരായ മുഹമ്മദ് ബഷീര്‍, അജീഷ്, എസ്.സി.പി.ഓ ബിനു വര്‍ഗീസ്, സി.പി.ഓ ശരത് സിന്റോ എന്നിവരാണ് ഉണ്ടായിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News