കുടുംബ വഴക്ക്; ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു

കൊല്ലം - കുടുംബ വഴക്കിനിടെ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കൊല്ലം ജില്ലയിലെ കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സജു(59)വാണ് മരിച്ചത്. കുടുംബ പ്രശ്‌നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 
 മൺവെട്ടി കൊണ്ട് ഭാര്യ പ്രിയങ്ക സജുവിനെ അടിക്കുകയായിരുന്നു. ഒന്നര വർഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. വാടക വീട്ടിലായിരുന്നു ഹോം നേഴ്‌സായ പ്രിയങ്കയുടെ താമസം. സജുവിന്റെ ശല്യം കാരണം ഒന്നര വർഷത്തിനിടെ പ്രിയങ്കക്ക് പല വാടക വീടുകൾ മാറി താമസിക്കേണ്ടി വന്നുവെന്നാണ് പറയുന്നത്. ഇവർ താമസിക്കുന്ന ഓരോ സ്ഥലത്തുമെത്തി സജു പ്രശ്‌നമുണ്ടാക്കുമായിരുന്നുവത്രെ.
 ഇന്നും സജു മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയപ്പോൾ പ്രിയങ്ക മൺവെട്ടി കൊണ്ട് അടിക്കുകയായിരുന്നു. അടി സജുവിന്റെ തലയ്ക്കായിരുന്നു. തുടർന്ന് ബോധം കെട്ട് വീണ സജുവിനെ നാട്ടുകാരും പോലീസും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. 


 

Latest News