ബ്ലൂടൂത്ത് ഉപയോഗിച്ച് ജനങ്ങളെ അനാവശ്യമായി ട്രാക്ക് ചെയ്യുന്നത് അവസാനിപ്പിക്കാൻ യോജിച്ച് പ്രവർത്തിക്കുകയാണെന്ന് ആൽഫബെറ്റ് ഉടമസ്ഥതയിലുള്ള ഗൂഗിളും ഐഫോൺ നിർമാതാക്കളായ ആപ്പിളും അറിയിച്ചു. കളഞ്ഞുപോയ സാധനങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന എയർടാഗ് പോലുള്ള ബ്ലുടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് ആളുകളെ അനാവശ്യമായി ട്രാക്ക് ചെയ്യുന്ന രീതിക്കെതിരെയാണ് രണ്ട് വൻകിട കമ്പനികൾ കൈകോർക്കുന്നത്. ഇതിനായി ഇരു കമ്പനികളും ചേർന്ന് കരട് രൂപരേഖ തയാറാക്കിയിട്ടുണ്ട്.
ഐ.ഒ.സിലും ആൻഡ്രോയിഡ് ഡിവൈസുകളിലും അനധികൃത ട്രാക്കിംഗ് നടക്കുന്നുണ്ടെങ്കിൽ അത് എല്ലാ ബ്ലുടൂത്ത് ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണങ്ങൾ ഉപയോക്താക്കളെ അറിയിച്ചിരിക്കണമന്നാണ് ഈ കരട് നിർദേശത്തിന്റെ കാതൽ.
ഉപകരണ നിർമാതാക്കളിൽ നിന്നും വിവിധ സുരക്ഷാ, അവകാശ ഗ്രൂപ്പുകളിൽ നിന്നുമുള്ള ഫീഡ്ബാക്ക് ഈ നിർദേശങ്ങളിൽ ചേർത്തിട്ടുണ്ടെന്നും കമ്പനികൾ പറഞ്ഞു, സാംസംഗ് ഇലക്ട്രോണിക്സ്, ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനിയായ ടൈൽ തുടങ്ങിയവയിൽനിന്ന് പിന്തുണയുണ്ടെന്നും ഗൂഗിളും ആപ്പിളും പറയുന്നു.
ക്രിമിനൽ ക്ഷുദ്ര ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതായി എയർ ടാഗുകൾ ആരംഭിച്ചതുമുതൽ സ്വകാര്യതാ വിദഗ്ധരും നിയമപാലകരും ഉന്നയിക്കുന്ന ആരോപണങ്ങളാണ്.
താക്കോലുകൾ, വാലറ്റുകൾ, ബാക്ക്പാക്കുകൾ, മറ്റ് സാധനങ്ങൾ എന്നിവ അറ്റാച്ചുചെയ്യാൻ ഉപയോഗിക്കുന്നതാണ് എയർ ടാഗുകൾ. ഇങ്ങനെ എയർ ടാഗിൽ അറ്റാച്ച് ചെയ്താൽ ആളുകൾക്ക് അവ നഷ്ടപ്പെടുമ്പോൾ പെട്ടെന്ന് കണ്ടെത്താനാകും.
സ്വകാര്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഉപോയക്താക്കളുടെ അനുമതിയില്ലാത്ത എയർ ടാഗുകളെ കണ്ടെത്തുന്നതിന് 2021ൽ ആപ്പിൾ ഒരു ആൻഡ്രോയിഡ് ഡിറ്റക്ടർ ആപ്പ് പുറത്തിറക്കിയിരുന്നു. തങ്ങളുടെ ഉപകരണങ്ങളുടെ സമീപത്തുള്ള എയർ ടാഗുകളും മറ്റ് സമാന ഇനം ട്രാക്കറുകളും സ്കാൻ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതായിരുന്നു ഇത്.
കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ സഹായിക്കുന്ന കോൺടാക്റ്റ് ട്രെയ്സിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ആപ്പുകളിൽ ലൊക്കേഷൻ ട്രാക്കിംഗ് ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് 2020ൽ ആപ്പിളും ഗൂഗിളും പറഞ്ഞിരുന്നു.






