Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുഷമ സ്വരാജിനെ പിന്തുണച്ച് കോൺഗ്രസ് 

  • സൈബർ ആക്രമണം രൂക്ഷം

ന്യൂദൽഹി-സമൂഹ മാധ്യമങ്ങളിൽ ബിജെപിക്കാരുടെ സൈബർ ആക്രമണം നേരിടുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ പിന്തുണച്ച് കോൺഗ്രസ്. മിശ്രവിവാഹിതരോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്തതാണ് സുഷമയ്‌ക്കെതിരേ വിമർശനം ഉയരാൻ ഇടയാക്കിയത്.  
തനിക്കെതിരേ വന്ന മോശം പരാമർശങ്ങളുള്ള ട്വിറ്റർ സന്ദേശങ്ങൾ മന്ത്രി തന്നെയാണ് പോസ്റ്റ് ചെയ്തത്. ജൂൺ 17 മുതൽ 23 വരെ താൻ നാട്ടിലില്ലായിരുന്നെന്നും തന്റെ അസാന്നിധ്യത്തിൽ ഇവിടെ എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും എന്തായാലും ചില ട്വീറ്റുകളിലൂടെ താൻ ആദരിക്കപ്പെട്ടിരിക്കുന്നെന്നുമുള്ള കമന്റോടെയാണ് സുഷമയുടെ റിട്വീറ്റ്. ഇതിനിടെയാണ് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് സുഷമയ്ക്ക് പിന്തുണയെത്തിയത്. സുഷമാജി, നിങ്ങളുടെ പാർട്ടിയിൽ നിന്നു തന്നെ നിങ്ങൾക്ക് നേരെ ഉയർന്നിരിക്കുന്നത് വിദ്വേഷവും പരിഹാസവും നിറഞ്ഞ പരാമർശമാണ്. ഈ അവസരത്തിൽ നിങ്ങളുടെ തീരുമാനത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു എന്നായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്. 
ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ പാസ്‌പോർട്ട് പുതുക്കാൻ ചെന്ന മിശ്രവിവാഹ ദമ്പതികളായ മുഹമ്മദ് അനസ് സിദ്ദീഖി, ഭാര്യ തൻവി സേഥ് എന്നിവരോട് പാസ്‌പോർട്ട് പുതുക്കി നൽകണമെങ്കിൽ ഹിന്ദു മതം സ്വീകരിക്കണമെന്നു പാസ്‌പോർട്ട് സേവാ കേന്ദ്രം ഉദ്യോഗസ്ഥനായ വികാസ് മിശ്ര നിലപാടെടുക്കുകയായിരുന്നു. പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ച തൻവി വിവാഹത്തിനു ശേഷം ഭർത്താവിന്റെ പേര് ഒപ്പം ചേർക്കാത്തതിൽ ഉദ്യോഗസ്ഥൻ കയർത്തുവെന്നും ദമ്പതികൾ ആരോപിച്ചു. ഇതു ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ദമ്പതികൾ ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെ ഈ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഇതിന്റെ പേരിലാണ് സുഷമയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ആക്രമണം ഉയർന്നത്. 
ഉദ്യോഗസ്ഥൻ തന്റെ ജോലിയാണ് ചെയ്തതെന്നും മന്ത്രി ഇസ്ലാമിക പക്ഷപാതം കാണിക്കുകയാണെന്നുമാണ് വിമർശകർ പറഞ്ഞത്. 
കടുത്ത വർഗീയ വിദ്വേഷം നിറഞ്ഞ ട്വീറ്റുകളുമുണ്ടായി. അതിനിടെ ഉദ്യോഗസ്ഥനെ പിന്തുണച്ച് ആർഎസ്എസ് നേതാവും രംഗത്തെത്തി. 

Latest News