ബോളിവുഡ് നടി പരിനീതി ചോപ്ര  വിവാഹിതയാവുന്നു, വരന്‍ പാര്‍ലമെന്റംഗം 

മുംബൈ-ബോളിവുഡ് നടി പരിനീതി ചോപ്ര വിവാഹിതയാവുന്നു. ആംആദ്മി പാര്‍ട്ടി നേതാവും എം.പിയുമായ രാഘവ് ഛദ്ദ ആണ് വരന്‍. മേയ് 13ന് ദല്‍ഹിയിലാണ് വിവാഹ നിശ്ചയചടങ്ങുകള്‍. വിവാഹതീയതി അന്നു അറിയിക്കുമെന്നാണ് വിവരം കഴിഞ്ഞ മാസം മുംബയില്‍ വച്ച് പരിനീതിയെയും രാഘവ ഛദ്ദയെയും ഒരുമിച്ച് കണ്ടതിനു പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. എന്റെ കാര്യങ്ങള്‍ അറിയാന്‍ ആരും താത്പര്യം കാണിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ഞാനൊരു നല്ല താരമല്ലെന്നാണ്, ഒരു നടി എന്നാല്‍ പ്രശസ്തയായിരിക്കും. എല്ലാവരുടെയും കുടുംബത്തിന്റെ ഭാഗമായിരിക്കും. വാര്‍ത്തകളിലിടം ഉണ്ടാകും. പാപ്പരാസികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടും എന്നാണ് അഭ്യൂഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്ന് പരിനീതി മറുപടി നല്‍കിയത്. 2011ല്‍ പുറത്തിറങ്ങിയ ലേഡീസ് വേഴ്സസ് റിക്കിബാല്‍ എന്ന ചിത്രത്തിലൂടെയാണ് പരിനീതി ചോപ്ര സിനിമാലോകത്ത് എത്തുന്നത്. ചംകീല ആണ് പുതിയ ചിത്രം.
 

Latest News