നടന്‍ ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍

മസ്‌കത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ കാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകവേയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് അബുദാബി വിമാനം അടിയന്തരമായി നിലത്തിറക്കി അദ്ദേഹത്തെ മസ്‌കത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തിലായിരുന്ന കാപ്റ്റന്‍ രാജു ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടത്. പെട്ടെന്ന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വിമാനം അടിയന്തരമായി മസ്‌കത്തില്‍ ഇറക്കി. വിമാനത്താവളത്തില്‍ നിന്നും പ്രാഥമിക ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ മസ്‌കത്തിലെ കിംസ് ഒമാന്‍ ആശുപത്രിയിലേക്ക് മാറ്റി. മകന്റെ വിവാഹ ആവശ്യങ്ങള്‍ക്കായി ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു കാപ്റ്റന്‍ രാജു അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. അബുദാബിയിലേക്കായിരുന്നു ആദ്യ യാത്ര. തുടര്‍ന്ന് യു.എസ് വിമാനത്തില്‍ കയറി യാത്ര തുടരാനുമായിരുന്നു പദ്ധതി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടെന്നും ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമത്തിന് നിര്‍ദ്ദേശിച്ചതായും കുടുംബം അറിയിച്ചു.
 

 

Latest News