Sorry, you need to enable JavaScript to visit this website.

യു.പിയിലെ ഗോശാലയില്‍ന്ന് 18 പശുക്കളെ കശാപ്പ് ചെയ്ത് കടത്തി

ഈറ്റ- ഉത്തര്‍പ്രദേശില്‍ ഗോ സംരക്ഷണ ശാലയില്‍ അതിക്രമിച്ചു കടന്ന സംഘം 18 കാലികളെ കശാപ്പ് ചെയ്ത് മാംസം കടത്തി. ലക്ഷ്മിപൂര്‍ ഗ്രാമത്തിലാണ് 24 മണിക്കൂറിനിടെ രണ്ട് വണ ഗോ സംരക്ഷണ ശാലയുടെ പൂട്ട് തകര്‍ത്ത് കാലി മോഷണം. ഇതേ ഗോശാലയില്‍നിന്ന് ഒമ്പത് കാലികളെ കാണാതായിട്ടുണ്ടെന്നും ഇവയേയും കശാപ്പ് ചെയ്തതായി കരുതുന്നുവെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പിക്കപ്പ് വാനില്‍ കാലികളുടെ ജഡങ്ങള്‍ കൊണ്ടുപോകുകയായിരുന്ന 15-20 പേരടങ്ങുന്ന സംഘം മൂന്ന് ഗ്രാമീണരെ മര്‍ദിച്ചതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സിറ്റി സര്‍ക്കിള്‍ ഓഫീസര്‍ വിക്രാന്ത് ത്രിവേദി പറഞ്ഞു.
കശാപ്പ് ചെയ്ത മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ലക്ഷ്മിപൂരിലെ പശുത്തൊഴുത്തിന് സമീപവും സമീപത്തെ പവാസ് ഗ്രാമത്തിലും കണ്ടെത്തി.  രണ്ടും ഒരേ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളാണ്.
തിങ്കളാഴ്ച വരെ 83 കന്നുകാലികളുണ്ടായിരുന്ന ലക്ഷ്മിപൂര്‍ ഗോശാലയില്‍ ബുധനാഴ്ചയോടെ 56 ആയി കുറഞ്ഞുവെന്ന് പവാസ് ഗ്രാമമുഖ്യന്‍ പ്രിയങ്ക കുമാരിയുടെ മകന്‍ വിപിന്‍ കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ 12 മൃഗങ്ങളെ കശാപ്പ് ചെയ്തപ്പോള്‍ ആറെണ്ണം പവാസ് ഗ്രാമത്തില്‍ കണ്ടെത്തി. ബാക്കിയുള്ളവയെ കാണാനില്ല-അദ്ദേഹം പറഞ്ഞു.
ഗോശാലയില്‍ രാത്രി ജീവനക്കാര്‍ തങ്ങാറില്ലെന്നും ഗേറ്റ് പുറത്ത് നിന്ന് പൂട്ടുകയാണ് പതിവെന്നും കുമാര്‍ പറഞ്ഞു. ഗൗരവമേറിയ വിഷയമാണെന്നും കേസ് അന്വേഷിച്ചുവരികയാണെന്നും അഡീഷണല്‍ പോലീസ് സൂപ്രണ്ട് ധനഞ്ജയ് കുശ് വാഹപറഞ്ഞു.
സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും ഉള്‍പ്പെടെ സംഘ് പരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചു. ജില്ലാ ഭരണകൂടത്തെയും പ്രാദേശിക ഗോസംരക്ഷണ കേന്ദ്രത്തിന്റെ തലവനുമാണ് ഉത്തരവാദിത്തമെന്നും അക്രമികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും വിശ്വ ഗോരക്ഷാ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ് നേത്രപാല്‍ സിംഗ് മുന്നറിയിപ്പ് നല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News