ആതിഖ് കൊലയാളി ജയിലിലാണെങ്കിലും വിദ്വേഷ പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവം

പ്രതാപ്ഗഢ്- മുന്‍ എം.പി അതീഖ് അഹമ്മദിനേയും സഹോദരന്‍ അഷ്‌റഫിനേയും പോലീസ് സാന്നിധ്യത്തില്‍ കൊലപ്പെടുത്തിയ അക്രമികളിലൊരാളായ ലവ് ലേഷ് തിവാരി ജയിലിലാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവം. കൊലക്കെസില്‍ അറസ്റ്റ് ചെയ്ത് തിവാരിയെ പ്രതാപ്ഗഢ് ജയിലില്‍ അടച്ചിരിക്കയാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി തിവാരിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വരുന്നത് അത്യന്തം പ്രകോപനപരമായ വിദ്വേഷ പോസ്റ്റുകളാണെന്ന് പോലീസ് പറഞ്ഞു. ഇത് ഗൗരവത്തോടെ കണക്കിലെടുത്തിട്ടുണ്ടെന്ന് ബാണ്ട പോലീസ് പറഞ്ഞു. മഹാരാജ് ലവ് ലേഷ് തിവാരി ചുചു എന്ന പേരിലുള്ള അക്കൗണ്ട് ലോക്ക് ചെയ്തിട്ടുണ്ട്. തിവാരിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ബാണ്ട പോലീസ് സൂപ്രണ്ട് അഭിനന്ദന്‍ പറഞ്ഞു. ഇത് ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 15-ന് ഖ് അഹമ്മദിനേയും അഷ്‌റഫിനെയും വെടിവെച്ചുകൊന്ന മൂന്ന് പേരില്‍ ഒരാള് തിവാരി. ജനങ്ങള്‍ തിവാരിയെ പിന്തുണക്കുന്നുണ്ടോ എന്നു ചോദിച്ച് ഏപ്രില്‍ 19 ന് നല്‍കിയ പോസ്റ്റിന് അനുകൂലമായി 326 വോട്ട് ലഭിച്ചു. 42 ലൈക്കും ആറു കമന്റുകളുമുണ്ട്. തിവാരി മാതാപിതാക്കളോടൊപ്പമുള്ള ഫോട്ടോയാണ് ഏപ്രില്‍ 24 ന് ഷെയര്‍ ചെയ്തിരിക്കുന്നത്.

 

Latest News