ബിഗ് ബോസ് ഹാസിലെ ബാത്ത്റൂമിന്റെ വാതില്‍  ചവിട്ടിപൊളിച്ച ഒമര്‍ ലുലിവിനെ പുറത്താക്കിയേക്കും 

മുംബൈ-ബിഗ് ബോസ് വീട്ടില്‍ നാടകീയ രംഗങ്ങള്‍. വീക്ക്ലി ടാസ്‌ക്കിനിടെ ഒമര്‍ ലുലു ബിഗ് ബോസ് വീട്ടിലെ ബാത്ത്റൂമിന്റെ വാതില്‍ ചവിട്ടിപൊളിച്ചു. ടാസ്‌ക്കിനിടെ ഫ്യൂസും കൊണ്ട് അഞ്ജൂസ് ബാത്ത്റൂമിനുള്ളില്‍ കയറി ഒളിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
അഞ്ജൂസില്‍ നിന്ന് ഫ്യൂസ് കിട്ടാന്‍ വേണ്ടി ഒമര്‍ ലുലു ടോയ്ലറ്റിന്റെ വാതില്‍ ചവിട്ടിപൊളിക്കുകയായിരുന്നു. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ഒരു പെണ്‍കുട്ടി ടോയ്ലറ്റില്‍ ഇരിക്കുമ്പോള്‍ വാതില്‍ ചവിട്ടിപൊളിച്ച രീതി മാന്യതയല്ലെന്ന് ആല്‍ഫ ടീമിലെ അഞ്ജൂസിനൊപ്പമുള്ള മറ്റ് താരങ്ങള്‍ വാദിച്ചു.
ഒമറിന്റെ ടീമിലെ താരങ്ങള്‍ പോലും പിന്നീട് ഒമര്‍ ചെയ്തത് ശരിയായില്ലെന്ന നിലപാടിലേക്ക് എത്തി. എന്നാല്‍ ടാസ്‌ക്കിനിടെ ടോയ്ലറ്റില്‍ കയറി ഒളിച്ച അഞ്ജൂസും തെറ്റ് ചെയ്തിട്ടുണ്ടെന്നും രണ്ട് പേരും തെറ്റ് ചെയ്തിട്ടുണ്ടെന്ന് പറയണമെന്നും അഖില്‍ മാരാറും ഷിജുവും പറഞ്ഞു.
ബിഗ് ബോസ് വീട്ടിലെ ടോയ്ലറ്റ് വാതില്‍ ചവിട്ടിപൊളിച്ച ഒമറിനെതിരെ നടപടിയെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒമറിനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.


 

Latest News