Sorry, you need to enable JavaScript to visit this website.

റിഹേഴ്സലിനിടെ നടന്‍ വിക്രമിന് പരിക്ക്;  ഷൂട്ടിങ്ങില്‍ നിന്ന് ബ്രേക്ക് എടുക്കും 

ചെന്നൈ-പിഎസ് 2 എന്ന ചിത്രത്തിനും ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തിനും മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നോട്ട് പോവുകയാണ്. സ്‌ക്രീനില്‍ വിക്രം ചെയ്ത മാജിക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. എന്നാല്‍ വിക്രം ആരാധകര്‍ക്ക് നിരാശയുണ്ടാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. റിഹേഴ്സലിനിടയില്‍ വിക്രമിന് പരിക്ക് സംഭവിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വാരിയെല്ലിന് ഒടിവ് സംഭവിച്ചിരിക്കുകയാണ് താരത്തിന്. തങ്കലാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തടി കുറയ്ക്കുകയും ബോഡി ട്രാന്‍സ്ഫോര്‍മേഷനും ചെയ്യുകയുമായിരുന്നു വിക്രം. എന്നാല്‍ പരിക്കേറ്റതോടെ സിനിമയുടെ ചിത്രീകരണത്തില്‍ നിന്ന് വിക്രം ഒരു ഇടവേളയെടുക്കും. തനിക്ക് നല്‍കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദിയെന്നും ഉടന്‍ തന്നെ ഷൂട്ടിങ്ങ് ആരംഭിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുമെന്നും വിക്രമിന്റെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചു. 
 

Latest News