മീന്‍ പിടിക്കാന്‍ പോയി കാണാതായ ആളുടെ  ശരീരാവശിഷ്ടങ്ങള്‍ രണ്ട് മുതലകളില്‍ കണ്ടെത്തി

കാന്‍ബെറ- മത്സ്യബന്ധനത്തിനിടെ കാണാതായ ആളുടെ ശരീരാവശിഷ്ടങ്ങള്‍ രണ്ട് മുതലകളില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 65കാരനായ കെവിന്‍ ഡാര്‍മോഡിയുടെ ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഓസ്ട്രേലിയയിലാണ് സംഭവം. ശനിയാഴ്ചയാണ് വടക്കന്‍ ക്വീന്‍സ്ലാന്റില്‍ ഒരു സംഘം മീന്‍ പിടിക്കാന്‍ പോയത്. ഇവര്‍ മത്സ്യബന്ധനം തുടങ്ങുന്നതിന് മുന്‍പ് അവിടെത്തെ മുതലകളെ ഓടിച്ചുകളഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. ഇതിനിടെയാണ് വലിയ നിലവിളിയോടെ ഒരാള്‍ വെള്ളത്തില്‍ വീഴുന്ന ശബ്ദം കേട്ടത്. തുടര്‍ന്ന കെവിന് വേണ്ടി അന്വേഷണം നടത്തി. ഇതിന്റെ ഭാഗമായി രണ്ട് മുതലകളെ വെടിവച്ചിരുന്നു.
പരിശോധനയില്‍ വെടിവച്ച രണ്ട് മുതലകളില്‍ നിന്നും മനുഷ്യന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇതിനെത്തുടര്‍ന്ന ജനങ്ങള്‍ക്ക് പോലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ ക്വീന്‍സ്ലാന്റിലെ ലോറയില്‍ നിന്നുള്ള ആളാണ് കൊല്ലപ്പെട്ട കെവിന്‍ ഡാര്‍മോഡി.


 

Latest News