അടുത്തു തന്നെ സിനിമയില്‍  കാണാന്‍ പറ്റും-ബാല 

കൊച്ചി-കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത് ബാല. പുതിയ വിശേഷം പങ്കുവയ്ക്കുന്ന വീഡിയോയില്‍ സുമുഖനും ആരോഗ്യവാനുമായ ബാലയെ കാണാന്‍ കഴിയും. ജയിക്കാന്‍ പറ്റാത്ത ഒരു കാര്യം സ്‌നേഹമാണ്. ഇനി, നല്ല രീതിയില്‍ മുന്നോട്ടു പോകണം. നല്ല പടങ്ങള്‍ ചെയ്യണം. കുറെ സര്‍പ്രൈസുകളുണ്ട്. അടുത്തു തന്നെ സിനിമയില്‍ കാണാന്‍ പറ്റും. ഏകദേശം രണ്ടുമാസമായി ഇങ്ങനെ വന്നു സംസാരിച്ചിട്ട്. നിങ്ങളുടെ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ടു വീണ്ടും ഒരു പുതിയ ജീവിതം മുന്നോട്ടു പോവുകയാണ്. ജയിക്കാന്‍ പറ്റാത്ത ഒരു കാര്യം സ്‌നേഹമാണെന്ന് ഞാന്‍ അറിഞ്ഞത് ലക്ഷക്കണക്കിന് പേരിലൂടെ എന്റെ ജന്മദിനത്തിനാണ്. അന്ന് എനിക്ക് നാല്പതു വയസാകുകയായിരുന്നു. എന്റെ നാല്‍പതാം വയസ്സില്‍ ആ നാലാം തീയതിയാണ് ഇത്രയും ലക്ഷം ആളുകള്‍ എന്നെ സ്‌നേഹിക്കുന്നു എന്നറിയുന്നത്. ബാല പറഞ്ഞു.
 

Latest News