ബിഗ് ബോസ് ഹൗസില്‍ സാഗറും  സെറീനയും പ്രണയത്തിലോ? 

മുംബൈ-ബിഗ് ബോസ് ഹൗസില്‍ സാഗറും സെറീനയും ചെവിയില്‍ രഹസ്യം പറയുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയാണ്. ഇരുവരും തങ്ങളുടെ പ്രണയം പങ്കുവെച്ചതാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യസംഭാഷണത്തിനിടെ സീക്രട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന് സാഗര്‍ സെറീനയോട് ചോദിച്ചു. പ്രോമിസ് നല്‍കാന്‍ സെറീന സാഗറിനോട് ആവശ്യപ്പെടുന്നതും കാണാം. ക്ലിയര്‍ ആയി ഒന്നും പറയാനില്ലേ എന്നല്ലേ സാഗര്‍ ചോദിക്കുന്നതും കാണാം. എന്തോ മനസ്സില്‍ ഇല്ലേ എന്ന് സെറീന സാഗറിനോട് ചോദിച്ചു. മനസില്‍ ഒന്നും ഇല്ല സാഗര്‍ മറുപടി നല്‍കുന്നു.
എന്റെ മനസ്സില്‍ ഇല്ലെന്ന് ഞാന്‍ പറഞ്ഞോയെന്ന് സെറീന തിരിച്ചു ചോദിച്ചു. അപ്പോള്‍ എന്റെ മനസ്സിലുണ്ടെന്ന് സാഗര്‍ പറഞ്ഞു. നിന്റെ മനസ്സില്‍ എന്താണ് ഉള്ളത് എന്ന് സെറീനയോട് സാഗര്‍ ചോദിച്ചു. എന്താണ് അതെന്ന് ചോദിച്ചില്ലല്ലോ എന്ന് സെറീന സാഗറിനോട് പറഞ്ഞു. എന്താണ് അതെന്ന് സാഗര്‍ വീണ്ടും സെറീനയോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ അല്ലേ ആദ്യം ചോദിച്ചതെന്നായിരുന്നു സെറീനയുടെ മറുപടി. എല്ലാം ഞാന്‍ ആദ്യം പറയണമെന്നാണല്ലോ, ഇതെങ്കിലും ആദ്യം പറയുമോ എന്ന് സാഗര്‍ ചോദിച്ചു. എന്റെ മനസ്സില്‍ കുറേ കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു സെറീനയുടെ മറുപടി. ഇതിനുശേഷമാണ് ഇരുവരും സ്വകാര്യം പറയുന്ന രംഗങ്ങള്‍ പ്രേക്ഷകര്‍ കണ്ടത്. സാഗറുമായുള്ള അടുപ്പം പ്രണയമായി വളരുന്നുണ്ടെന്ന് സൂചന കൂട്ടുകാരിയായ റെനീഷ തന്നെ സെറീനയ്ക്ക് നേരത്തെ നല്‍കിയിരുന്നു. മുമ്പും ബിഗ് ബോസില്‍ പ്രണയിച്ച് വിവാഹിതരായി മാതൃക സൃഷ്ടിച്ചവരുണ്ട്. 
 

Latest News