കേരള സ്റ്റോറി സിനിമയെ എതിര്‍ക്കും, നിരോധിക്കണമെന്ന ആവശ്യം സി പി എം ഉന്നയിക്കില്ലെന്ന് എം.വി ഗോവിന്ദന്‍

കണ്ണൂര്‍ - കേരള സ്റ്റോറി സിനിമ നിരോധിക്കണമെന്ന ആവശ്യം സി പി എം ഉന്നയിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  സിനിമ നിരോധിക്കണോയെന്ന കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. കേരള സ്റ്റോറിയിലൂടെ കേരളത്തില്‍  വിഷം കലക്കാനാണ് ആര്‍ എസ് എസ് ശ്രമം. അതുകൊണ്ട് തന്നെ സിനിമയെ സി പി എം ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മതത്തെയോ വിശ്വാസ പ്രമാണത്തെയോ പരസ്യമായി എതിര്‍ക്കുന്ന നിലപാട് സി പി എമ്മിനില്ല. കക്കുകളി നാടകത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കണം. നാടകം താനും കണ്ടതാണ്. ഓരോരുത്തരും അവരുടെ വീക്ഷണത്തിനനുസരിച്ചാണ് നാടകം കാണുന്നത്.  

 

Latest News