Sorry, you need to enable JavaScript to visit this website.

അതിവേഗ പാതയില്‍ സ്ലോ ആകരുത്, പിഴ വീഴും, നിയമം നിലവില്‍ വന്നു

അബുദാബി- അതിവേഗ പാതയില്‍ വേഗം കുറച്ച് വാഹനമോടിച്ചാല്‍ 400 ദിര്‍ഹം പിഴ നല്‍കണമെന്ന വ്യവസ്ഥ അബുദാബിയില്‍ നിലവില്‍ വന്നു. മണിക്കൂറില്‍ 140 കി.മീ വേഗമുള്ള റോഡിന്റെ ഇരു വശങ്ങളിലും ഇടതുവശത്തെ രണ്ട് ലെയ്‌നുകളിലെ കുറഞ്ഞ വേഗപരിധി 120 കി.മീ ആയി നിജപ്പെടുത്തി.
ഈ ലെയ്‌നുകളില്‍ 120 കി.മീറ്ററിനെക്കാള്‍ കുറഞ്ഞ വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കാണ് പിഴ ലഭിക്കുക. വേഗം കുറച്ച് വാഹനമോടിക്കുന്നവര്‍ വലതുവശത്തെ ലെയ്‌നുകളെയാണ് ആശ്രയിക്കേണ്ടതെന്ന് പോലീസ് ഓര്‍മിപ്പിച്ചു.
പരീക്ഷണാര്‍ഥം കഴിഞ്ഞ മാസം ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ തീരുമാനം നടപ്പാക്കിയിരുന്നു. ദുബായ്-അബുദാബി എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പരമാവധി വേഗം 140 കി.മീ ആണ്.

 

Latest News