പരിപാടി നീണ്ടു, എ.ആര്‍.റഹ്മാന്റെ സംഗീത മേള നിര്‍ത്തിവെപ്പിച്ചു

പുനെ- മഹാരാഷ്ട്രയിലെ പുനെയില്‍ എ.ആര്‍.റഹ്മാന്റെ സംഗീത പരിപാടി പോലീസ് നിര്‍ത്തിവെപ്പിച്ചു. അനുവദിച്ച സമയത്തിനപ്പുറം പരിപാടി നീണ്ടുപോയതോടെ പോലീസ് ഇടപെടുകയായിരുന്നു. പുനെയിലെ രാജാ ബഹാദൂര്‍ മില്‍സിലായിരുന്നു പരിപാടി.
രാത്രി 10 വരെയായിരുന്നു സമയം അനുവദിച്ചത്. 10നു ശേഷവും പരിപാടി തുടര്‍ന്നതിനെ തുടര്‍ന്ന് പോലീസ് വേദിയിലെത്തി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

 

Latest News