VIDEO ഭീമമായ തുക ചെലവാക്കി കേരളത്തിലേക്ക് വരുന്നില്ല, തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും; മഅ്ദനിയുടെ സന്ദേശം കേള്‍ക്കാം

ബംഗളൂരു-കര്‍ണാടക പോലീസിന് വന്‍തുക നല്‍കി കേരളത്തിലേക്ക് വരില്ലെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി. നീതി നിഷേധത്തോട് സന്ധി ചെയ്ത് പുതിയ കീഴ് വഴക്കം സൃഷ്ടിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു-കര്‍ണാടക പോലീസിന് വന്‍തുക നല്‍കി കേരളത്തിലേക്ക് വരുന്നില്ലെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി. നീതി നിഷേധത്തോട് സന്ധി ചെയ്ത് പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. നീതി നിഷേധം അനുഭവിക്കുന്ന നിരവധി പേര്‍ രാജ്യത്തുണ്ട്. എന്നെ സഹായിക്കാന്‍ പലരും മുന്നോട്ടു വരുന്നുണ്ട്. എന്നാല്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ തയാറല്ല. ഇത് ധിക്കാരത്തിന്റെ ശബ്ദമല്ലെന്ന് കൂടി ഉണര്‍ത്തിയാണ് മഅ്ദനി ഫേസ്ബുക്കില്‍ നല്‍കിയിരിക്കുന്ന സന്ദേശം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെങ്കില്‍ അകമ്പടിക്കായി 54.63 ലക്ഷം രൂപ മുന്‍കൂറായി കെട്ടിവെക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരായ ഹരജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് മഅ്ദനി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. കരുതല്‍ തടങ്കലിലുള്ള ആള്‍ക്ക് ഇത്രയും വലിയ തുക കണ്ടെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.  
അസുഖ ബാധിതനാണ്. മരിക്കേണ്ടി വന്നാലും അനീതിയോട് സന്ധി ചെയ്യില്ല. അനന്തമായി നീതി നിഷേധം നേരിടുന്നു. കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു. മുമ്പൊന്നും ഈടാക്കാത്ത തുകയാണ് ഇത്തവണ ചോദിച്ചിരിക്കുന്നത്. നിയമപോരാട്ടം തുടരുമെന്നും മഅ്ദനി  പറഞ്ഞു.
സുപ്രീം കോടതി ജാമ്യത്തില്‍ ഇളവു നല്‍കിയതിനു പിന്നാലെയാണ് കേരളത്തിലേക്കു പോകാന്‍ മഅ്ദനിക്ക് സാഹചര്യം ഒരുങ്ങിയത്. എന്നാല്‍ സുരക്ഷയ്ക്കും പോലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കര്‍ണാടക പോലീസ് അറിയിക്കുകയായിരുന്നു. സുരക്ഷക്കായി ആവശ്യപ്പെടുന്ന തുക കുറയ്ക്കണമെന്ന ഹരജിയാണ്  സുപ്രീം കോടതി തള്ളിയത്. തുക കുറക്കാനാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

 

 

Latest News