മന്‍കി ബാത്തിനെ കുറിച്ച് തെറ്റിദ്ധരിപ്പിച്ചു; ആം ആദ്മി നേതാവിനെതിരെ കേസ്

അഹമ്മദാബാദ്- പ്രധാനമന്ത്രി നേരന്ദ്ര മോഡിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കി ബാത്തിന്റെ ചെലവ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റ് പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് ഗുജറാത്ത് ആംആദ്മി പാര്‍ട്ടി പ്രസിഡന്റ് ഇസുദാന്‍ ഗധാവിക്കെതിരെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് കേസെടുത്തു.
സര്‍ക്കാരിനെതിരായ വാര്‍ത്തകളിലെ വസ്തുതകള്‍ പരിശോധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പി.ഐ.ബിക്കു കീഴില്‍ നിലവില്‍വരുന്ന പ്രത്യേക വിഭാഗം വ്യാജ വാര്‍ത്തകള്‍ പരിശോധിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ പി.ഐ.ബിക്കുകീഴില്‍ ഈ യൂനിറ്റ നിലവില്‍വന്നതായി പ്രഖ്യാപനം വന്നിട്ടില്ല.
മന്‍കിബാത്തിന്റെ ഒരു എപ്പിസോഡിന്റെ ചെലവ് 8.3 കോടി രൂപ വരുമെന്നും 100 എപ്പിസോഡിനായി 830 കോടിയാണ് ചെലവാക്കിയിരിക്കുന്നതെന്നുമാണ് ഏപ്രില്‍ 29ന് ആം ആദ്മി നേതാവ് നല്‍കിയ ട്വീറ്റ്. നമ്മള്‍ നല്‍കുന്ന നികതിപ്പണമാണ് മന്‍കി ബാത്തിനു ചെലവാക്കുന്നതെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തുവരണമെന്നുമായിരുന്നു ട്വീറ്റ്. പിന്നീട് ഈ ട്വീറ്റ് ഗധാവി പിന്‍വലിക്കുകയും ചെയ്തു.
ആം ആദ്മി നേതാവിന്റെ ട്വീറ്റിനെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News