ഏജന്റിലെ മേജര്‍ മഹാദേവനെ ഏറ്റെടുത്ത് പാന്‍ ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍

കൊച്ചി- ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുഗില്‍ അഭിനയിച്ച ചിത്രമായിരുന്നു ഏജന്റ്. ചിത്രത്തിലെ മുഴുനീള കഥാപാത്രവും ചിത്രത്തിന്റെ നട്ടെല്ലും മെഗാ സ്റ്റാര്‍ മമ്മൂട്ടി അവതരിപ്പിച്ച മേജര്‍ മഹാദേവ് എന്ന റോ ചീഫ് ഓഫീസിറിന്റെതായിരുന്നു. സിനിമ കണ്ട പ്രേക്ഷകര്‍ ഭാഷാ വ്യത്യാസമില്ലാതെ അഭിനന്ദിക്കുന്നത് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയാണ്. 

മാസ്സ് മസാല ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ചിത്രത്തിന് മികച്ച പ്രതികഹരണങ്ങളാണ് തിയേറ്ററില്‍ നിന്ന് ലഭിക്കുന്നത്. ഏജന്റില്‍ ഡെവിള്‍ എന്ന മേജര്‍ മഹാദേവിനെ മമ്മൂട്ടി അവതരിപ്പിച്ചപ്പോള്‍ നാഗാര്‍ജുന- അമല ദമ്പതികളുടെ മകന്‍ അഖില്‍ അക്കിനേനി, ഡിനോ മോറിയ, സാക്ഷി വൈദ്യ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. മമ്മൂട്ടി തന്നെയാണ് ചിത്രം തെലുഗില്‍ പൂര്‍ണ്ണമായും ഡബ്ബ് ചെയ്തത്.

സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നത്.  അഖില്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിലെ വിതരണക്കാര്‍. ഹിപ്പോപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂല്‍ എല്ലൂരണ് ആണ്. എഡിറ്റര്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നവീന്‍ നൂലി. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ലയും  പി. ആര്‍. ഓ പ്രതീഷ് ശേഖറുമാണ്.

Latest News