ആശ്വസിക്കാന്‍ സൂചനകളില്ല; സുഡാന്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക്

ഖാര്‍ത്തൂം- പോരാട്ടത്തിലുള്ള ഇരുവിഭാഗവും വെടിനിര്‍ത്തല്‍ ലംഘിച്ചതായി പരസ്പരം ആരോപിക്കുന്നതിനിടെ സുഡാന്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക്. സുഡാന്‍ സൈന്യവും അര്‍ധ സേനാ വിഭാഗവും തമ്മില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കെ ആശ്വാസത്തിന്റെ സൂചനകളൊന്നുമില്ല.
സൈന്യം അര്‍ധസേനാ വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും (ആര്‍.എസ്.എഫ്) തമ്മില്‍ തുടരുന്ന അധികാര വടംവലിയില്‍ ഇതിനകം നൂറു കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ഭവനരഹിതരാക്കപ്പെടുകയും ചെയ്തു.
തലസ്ഥാനമായ ഖാര്‍ത്തൂമിലും പടിഞ്ഞാറന്‍ മേഖലയായ ദാര്‍ഫൂറിലുമാണ് പോരാട്ടം രൂക്ഷമായത്. സുഡാനില്‍നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങള്‍ ആരംഭിച്ച രക്ഷാദൗത്യം തുടരുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News