ഇത്രയും പച്ചപ്പോ; സൗദിയിലെ കാഴ്ച പങ്കുവെച്ച് ലയണല്‍ മെസ്സി

റിയാദ്- സൗദി അറേബ്യയുടെ ടൂറിസം അംബാസഡര്‍ കൂടിയായ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി പ്രതീക്ഷിക്കാത്ത വിസ്മയമെന്ന തലക്കെട്ട് നല്‍കി സൗദി കാഴ്ച പങ്കുവെച്ചു.
സൗദിയിലെ ഈത്തപ്പഴ തോട്ടത്തിന്റെ ചിത്രമാണ് വിസിറ്റ് സൗദി പങ്കാളിത്തത്തോടെ മെസ്സി ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തത്.
ഇത്രയും പച്ചപ്പ് ആരു പ്രതീക്ഷിച്ചു. സാധ്യമാകുന്നിടത്തോളെ സൗദിയിലെ വിസ്മയങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് മെസ്സി കുറിച്ചു.
രാജ്യത്തിന്റെ ടൂറിസം അംബാസഡറായി പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ വര്‍ഷം മേയിലാണ് അര്‍ജന്റീന ഇതിഹാസം സൗദി അറേബ്യ സന്ദര്‍ശിച്ചത്. സൗദി ക്ലബിലെ അല്‍ ഹിലാലിലേക്ക് മാറുന്നതിനായി മെസ്സി പി.എസ്.ജി വിടുകയാണെന്ന അഭ്യൂഹമുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News