ലണ്ടന്‍-സമൂഹമാദ്ധ്യമത്തില്‍ സജീവമാണ് നടി നമിത പ്രമോദ്. നമിതയുടെ സഹോദരി അകിത ലണ്ടനില്‍ പഠിക്കുകയാണ്. സഹോദരിയെ കാണാന്‍ ലണ്ടനില്‍ എത്തിയ നമിതയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. വെസ്റ്റേണ്‍ ഡ്രസ് അണിഞ്ഞു സ്‌റ്റൈലിഷ് ലുക്കിലാണ് നമിത. ഓള്‍ എബൗട്ട് ലണ്ടന്‍ എന്നാണ് നമിത ചിത്രങ്ങള്‍ക്കു നല്‍കിയ അടിക്കുറിപ്പ്. ലണ്ടനില്‍ എത്തിയ വിവരം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ നമിത ആരാധകരെ അറിയിച്ചിരുന്നു. നമിത പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ വേഗം ഏറ്റെടുക്കുകയും ചെയ്തു.
രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമാ രംഗത്തേക്ക് എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നവാഗതനായ വിനില്‍ സ്‌കറിയ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന രജനി ആണ് റിലീസിന് ഒരുങ്ങുന്ന നമിത ചിത്രം. കാളിദാസ് ജയറാം പ്രധാന വേഷത്തില്‍ എത്തുന്നു.