വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട് - വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ കോളിച്ചാല്‍ പതിനെട്ടാംമൈല്‍ സ്വദേശിയായ റെനില്‍ വര്‍ഗീസ്(39)ആണ് അറസ്റ്റിലായത്. ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന 19കാരിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചതായായാണ് പരാതിയില്‍ പറയുന്നത്. നിരവധി കേസുകളില്‍ പ്രതിയാണ് റെനില്‍ വര്‍ഗീസെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 2011ല്‍ മറ്റൊരു യുവതിയെ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ തീയേറ്ററിനകത്ത് വച്ച് പീഡിപ്പിച്ച കേസില്‍ റെനില്‍ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

 

Latest News