Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒരുപാട് നന്ദി, ജീവിതം മാറാൻ ഒരു സെക്കൻഡ് മതി; വീണ്ടുമൊരു പുതിയ തുടക്കമെന്ന് നടൻ ബാല

കൊച്ചി - ആരാധകർക്ക് നന്ദി അറിയിച്ച് നടൻ ബാല. അസുഖ ബാധിതനായിരുന്ന സമയത്ത് തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും നിങ്ങളുടെയെല്ലാം മനസ്സിൽ എത്രമാത്രം ഞാനുണ്ടെന്ന് ബോധ്യപ്പെടുത്തിയ നാളുകളാണ് കഴിഞ്ഞുപോയതെന്നും വളരെയധികം നന്ദിയുണ്ടെന്നും ബാല വീഡിയോയിലൂടെ വ്യക്തമാക്കി.
 എല്ലാവരോടും സംസാരിച്ചിട്ട് ഏകദേശം രണ്ടു മാസമായി. ജന്മദിനത്തിൽ ലക്ഷക്കണക്കിനാളുകൾ തന്നെ സ്‌നേഹിക്കുന്ന കാര്യം തിരിച്ചറിഞ്ഞുവെന്ന് ബാല പറഞ്ഞു നിങ്ങളുടെ സത്യസന്ധമായ പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും വീണ്ടുമൊരു പുതിയ ജീവിതവുമായി മുന്നോട്ട് പോകുന്നു.
ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരെയൊരു കാര്യം മാത്രമേയുള്ളൂ. എന്നെ സംബന്ധിച്ചടത്തോളം അത് സ്‌നേഹമാണ്. ജനങ്ങൾ നല്കിയ സ്‌നേഹത്തിന് ഈ അവസരത്തിൽ നന്ദി പറയുന്നു. 
 സമയം എന്നത് വലിയൊരു യാഥാർത്ഥ്യമാണ്. ഏത് നിമിഷവും എന്തുവേണേലും സംഭവിക്കാം. കോടീശ്വരനായാലും ഭിക്ഷക്കാരനായാലും ജീവിതം മാറാൻ ഒരു സെക്കൻഡ് മതി. അതിന്റെ മേൽ ദൈവത്തിന്റെ അനുഗ്രഹമുണ്ട്. അവിടെ മതവും ജാതിയും ഇല്ല. പ്രാർത്ഥനകൾക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല. വീഡിയോയിലൂടെ എന്റെ സ്‌നേഹം അറിയിക്കുന്നു. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. സിനിമകൾ ചെയ്യണം. സർപ്രൈസുകൾ ഉണ്ട്. അടുത്ത് തന്നെ സിനിമയിൽ കാണാം. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാമെന്നും ബാല ഓർമിപ്പിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചു നടന്ന കരൾമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണ് ബാലയിപ്പോൾ. ചികിത്സയിൽ കാര്യമായ പുരോഗതിയുണ്ടായെന്നും ബാല കൂടുതൽ ബെറ്ററായെന്നും അറിയിച്ച് ഭാര്യയും കഴിഞ്ഞദിവസങ്ങളിൽ പ്രതികരിച്ചിരുന്നു.

Latest News