മക്കളോടൊപ്പം സിനിമ കാണാന്‍ തിയേറ്ററിലെത്തിയ യുവതി നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു.

ചെന്നൈ - മക്കളോടൊപ്പം സിനിമ കാണാന്‍ തിയേറ്ററിലെത്തിയ യുവതി  കെട്ടിടത്തിന്റെ  നാലാം നിലയില്‍ നിന്ന്  ചാടി മരിച്ചു. ചെന്നൈ വിമാനത്താവളത്തിനു സമീപമം പൊളിച്ചാലൂര്‍ സ്വദേശിനി ഐശ്വര്യ ബാലാജി (33) ആണ് മരിച്ചത്.  വിമാനത്താവള കോംമ്പൗണ്ടില്‍ പുതുതായി ആരംഭിച്ച എയ്‌റോഹബ് മള്‍ട്ടിപ്ലെക്‌സ് തിയറ്ററില്‍ രണ്ടു മക്കളോടൊപ്പമാണ് ഐശ്വര്യ സിനിമ കാണാനെത്തിയത്. സിനിമ കാണുന്നതിനിടെ ശുചിമുറിയില്‍ പോകുകയാണെന്നു മക്കളോടു പറഞ്ഞശേഷം നാലം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ യുവതി മരണമടഞ്ഞു. ഐശ്വര്യ ബാലാജിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ചികിത്സ തേടിയിരുന്നെന്നുമാണ് കുടുംബം പറയുന്നത്. ഐശ്വര്യയുടെ ഭര്‍ത്താവ് ബാലാജി യു എസിലാണ്.

 

Latest News