ധര്‍മജന്‍ ഇനി മീന്‍ വില്‍ക്കും 

അഭിനയത്തിന് പുറമെ താരങ്ങള്‍ ബിസിനസിലും കൈവയ്ക്കുന്ന കാലമാണിത്. മുന്‍നിരതാരങ്ങളും സഹതാരങ്ങളും അടക്കം പലര്‍ക്കും ഇപ്പോള്‍ സ്വന്തമായോ കൂട്ടായോ സംരംഭങ്ങളുണ്ട്. മലയാളത്തിലെ പുതിയ ഹാസ്യ പ്രതിഭ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ബിസിനസില്‍ കൈവയ്ക്കാനൊരുങ്ങുകയാണ്. കൊച്ചിക്കാര്‍ക്കു വിഷം ഇല്ലാത്ത മീന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഫിഷ് ഹബ്ബുമായി എത്തുകയാണു താരം. ജൂലൈ അഞ്ചിനു കൊച്ചി അയ്യപ്പന്‍കോവിനു സമീപം ഫിഷ് ഹബ്ബിന്റെ ആദ്യ വില്‍പ്പന കേന്ദ്രം തുടങ്ങും. കടയുടെ ഉദ്ഘാടനം നടന്‍ കുഞ്ചാക്കോ ബോബാന്‍ നിര്‍വഹിക്കും. ധര്‍മ്മജന്‍ മാത്രമല്ല ഉറ്റ സുഹൃത്തുക്കളായ 11 പേരുകുടി ഫിഷ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കാന്‍ ധര്‍മ്മജനൊപ്പം ഉണ്ട്. ചെമ്മീന്‍ കെട്ടിലും കൂടി കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്കു പുറമെ പരമ്പരാഗത മത്സ്യതൊഴിലളികള്‍, വീശുവല ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം മീന്‍ ശേഖരിച്ചു വില്‍പ്പനയ്ക്ക് എത്തിക്കും.
 

Latest News