പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

കൊല്ലം - പുനലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ജീവനക്കാരി നീതുവിന് നേരെയാണ് ആക്രമണമുണ്ടായത്. കൊട്ടാരക്കര വെട്ടിക്കവല  കണ്ണങ്കോട് സ്വദേശിയായ ഭര്‍ത്താവ് വിപിന്‍ ആണ് നീതുവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. വിപിനും നീതുവും ആശുപത്രിയുടെ പുറകുവശത്ത് സംസാരിച്ചുകൊണ്ട് നില്‍ക്കുകയും പെട്ടെന്ന് പ്രകോപനം ഉണ്ടായി വിപിന്‍ കയ്യില്‍ കരുതിയിരുന്ന ആസിഡ് നീതുവിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിനുശേഷം വിപിന്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ നീതുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.

 

 

 

Latest News