വെറുതെ ആരെയും വിലക്കില്ലല്ലോ,പരാതികളില്‍ കഴമ്പുണ്ടാാകാം- ധ്യാന്‍ ശ്രീനിവാസന്‍

കൊച്ചി-നടന്മാരായ ശ്രീനാഥ് ഭാസി,ഷെയ്ന്‍ നിഗം എന്നിവരെ സിനിമാ സംഘടനകള്‍ വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. സത്യസന്ധമായ പരാതി ലഭിച്ചത് കൊണ്ടാകാം അസോസിയേഷന്‍ അത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്നും അല്ലെങ്കില്‍ ആരെയും വിലക്കാനോ ജോലിയില്‍ ഇടപെടാനോ അവര്‍ പോകില്ലെന്നും ധ്യാന്‍ പറയുന്നു. ഷെയ്‌നുമായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. ശ്രീനാഥ് ഭാസിയുമായി വര്‍ക്ക് ചെയ്യുന്ന സമയത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പ്രോപ്പര്‍ പരാതി ലഭിച്ചത് കൊണ്ടായിരിക്കുമല്ലോ അസോസിയേഷന്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിട്ടുണ്ടാകുക. പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും സത്യസന്ധമായ പരാതികള്‍ ലഭിച്ചു കാണും. അഭിമുഖത്തില്‍ താരം പറഞ്ഞു.


 

Latest News