Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അൾഷിമേഴ്‌സ് രോഗിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നേഴ്‌സ് പണം അടിച്ചുമാറ്റി; അറസ്റ്റിൽ

ഫ്‌ളോറിഡ - വൃദ്ധയായ അൾഷിമേഴ്‌സ് രോഗിയുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് നേഴ്‌സ് പണം അടിച്ചുമാറ്റി. ആശുപത്രിയിൽ ചികിത്സയിലുള്ള 88 വയസ്സുള്ള മറവി രോഗിയിൽനിന്ന് തിരിച്ചറിയൽ രേഖകൾ മോഷ്ടിച്ചാണ് നേഴ്‌സ് പണം തട്ടിയത്.
 സംഭവത്തെ തുടർന്ന് ഫ്‌ളോറിഡ സ്വദേശിയായ ടിഫാനി ആക്കൂന എന്ന 31-കാരിയായ നഴ്‌സിനെ പോലീസ് പിടികൂടി. രോഗിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സൗന്ദര്യവർധക വസ്തുക്കൾക്കും അതോടനുബന്ധിച്ച പ്ലാസ്റ്റിക് സർജറി ചികിത്സയ്ക്കുമുള്ള പണമാണ് നേഴ്‌സ് നല്കിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. ഡെൽറ്റോണ സ്വദേശിയായ രോഗിയിക്ക് ഈമാസം 7160 ഡോളറിന്റെ ബില്ല് എത്തിയപ്പോഴാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ വീട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് 2022 നവംബറിൽ നേഴ്‌സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞത്. തുടർന്ന് നേഴ്‌സിനെ ആശുപത്രിയിൽനിന്ന് പിരിച്ചുവിട്ടതായി അധികൃതർ പറഞ്ഞു.
 സംഭവത്തിന് പിന്നാലെ പ്രശ്‌ന പരിഹാരത്തിനായി നേഴ്‌സ് രോഗിയുടെ ഭർത്താവിനെ വിളിച്ചു. രമ്യതയ്ക്കു സമ്മതിച്ച ഭർത്താവ് നഴ്‌സിനോട് വീട്ടിലെത്താൻ ആവശ്യപ്പെട്ടു. 1500 ഡോളർ പണമായും ബാക്കി തുക കടമായി നല്കുന്നതിന്റെ രേഖകളും തയ്യാറാക്കി എത്തിയ നേഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായതോടെ രോഗിയുടെ അനുവാദത്തോടെയാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതെന്നായി നഴ്‌സിന്റെ വാദം. 


 

Latest News