രണ്ടായിരം രൂപക്ക് വേണ്ടി 27 സ്വര്‍ണ ബിസ്‌കറ്റ് കടത്തിയ യുവതി പിടിയില്‍

കൊല്‍ക്കത്ത- ബംഗ്ലാദേശില്‍ നിന്ന് 27 സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിച്ച സ്ത്രീയെ പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത രണ്ട് കിലോ സ്വര്‍ണക്കട്ടികള്‍ക്ക്  1.29 കോടി രൂപ വിലവരും.
മണിക ധര്‍ എന്ന 34 കാരി സ്വര്‍ണക്കട്ടികള്‍ തുണിയില്‍ ഒളിപ്പിച്ച് അരയില്‍ കെട്ടിയാണ് കടത്തിയത്. ബംഗ്ലാദേശിലെ ചിറ്റഗോംഗ് സ്വദേശിനിയാണ്. ബംഗ്ലാദേശില്‍നിന്ന് യുവതി ്വര്‍ണവുമായി അതിര്‍ത്തി കടക്കാന്‍ വരുന്നുണ്ടെന്ന്
ഇന്ത്യന്‍ ചെക്ക് പോസ്റ്റില്‍ വിന്യസിച്ച ബിഎസ്എഫിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. വനിത ഉദ്യോഗസ്ഥര്‍ സ്ത്രീയെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെത്തിയത്.
പശ്ചിമ ബംഗാളിലെ ബരാസത്തിലുള്ള ഒരാള്‍ക്ക് സ്വര്‍ണക്കട്ടികള്‍ എത്തിക്കാനാണ് തനിക്ക് നിര്‍ദ്ദേശം ലഭിച്ചതെന്ന് യുവതി  സമ്മതിച്ചു. ആദ്യമായാണ്  സ്വര്‍ണം കടത്തുന്നതെന്നും 2000 രൂപ തനിക്ക് ലഭിക്കുമെന്നും യുവതി പറഞ്ഞു.
യുവതിയേയും പിടിച്ചെടുത്ത സ്വര്‍ണക്കട്ടികളും തുടര്‍നടപടികള്‍ക്കായി കസ്റ്റംസ് പെട്രാപോളിന് കൈമാറി.
ജവാന്മാരുടെ ജാഗ്രതയെയും കള്ളക്കടത്ത് തടയുന്നതില്‍ കൈവരിച്ച വിജയത്തെയും ബി.എസ്.എഫ് കമാന്‍ഡ് വക്താവ് അഭിനന്ദിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News