കെ. മുരളീധരൻ എം.പിക്ക് സ്വീകരണം നൽകി

റിയാദ്- ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ വടകര പാർലമെൻ്റ് മെമ്പറും കോൺഗ്രസ് നേതാവുമായ കെ.മുരളീധരന് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സ്വീകരണമൊരുക്കി ആക്ടിംഗ് പ്രസിഡൻ്റ് അബ്ദുൾ മജീദ് പയ്യന്നൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മഞ്ചേരി മണ്ഡലം മുസ്ലീം ലീഗ് പ്രസിഡൻ്റ് കണ്ണിയൻ അബൂബക്കർ ഉൽഘാടനം ചെയ്തു . വരുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും 20 ൽ ഇരുപതും നേടണമെന്നും അതിനായി ഇപ്പോൾ തന്നെ പരിശ്രമിക്കണമെന്നും മുരളീധരൻ പറഞ്ഞു . കെ.കരുണാകരനും ബാഫഖി തങ്ങളും ഉണ്ടാക്കിയ UDF സംവിധാനം ഒരു ശക്തിക്കും തകർക്കാൻ കഴിയില്ലന്നും തൻ്റെ വടകര പാർലമെൻറിൽ തൻ്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് മുസ്ലീം ലീഗും അതിൻ്റെ പ്രവാസി ഘടകമായ കെ.എം.സി.സി യുമാണന്നും നിങ്ങളൊരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തത് നിങ്ങളെ കാണാനും നന്ദി പറയാൻ കൂടിയാണെന്നും മുരളീധരൻ പറഞ്ഞു . ചടങ്ങിൽ ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ പൊന്നാട അണിയിച്ച് സ്വീകരിച്ചു . ബഷീർ അമ്പലായി ബഹ്റൈൻ ആശംസാ പ്രസംഗം നടത്തി . കബീർ വൈലത്തൂർ സ്വാഗതവും യു.പി മുസ്തഫ നന്ദിയും രേഖപ്പെടുത്തി . മുജീബ് ഉപ്പട , കെ.ടി. അബൂബക്കർ പൊന്നാനി , അബ്ദുറഹ്മാൻ ഫറോക്ക് , ഷാഹിദ് മാസ്റ്റർ , പി.സി അലി വയനാട് , ഷഫീർ പറവണ്ണ , നൗഷാദ് ചാക്കിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി

Tags

Latest News