സുഡാനില്‍ കുടുങ്ങിയ ഇന്ത്യന്‍ ആദിവാസികളെ നാട്ടിലെത്തിച്ചു

ബംഗളൂരു- സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തില്‍ കുടുങ്ങിയ കര്‍ണാടകയില്‍നിന്നുള്ള ആദിവാസികള്‍ നാട്ടിലെത്തി.  സുഡാന്‍ നഗരമായ എല്‍ ഫാഷിറിലാണ് കര്‍ണാടകയില്‍നിന്ന് പോയ 31 ആദിവാസികള്‍ കുടുങ്ങിയത്.
ഇന്ന് ബാംഗ്ലൂരിലെത്തിയ വിമാനത്തിലാണ് ഇവര്‍ നാട്ടിലിറങ്ങിയത്. നാവികസേന കപ്പലില്‍ ഇവരെ പോര്‍ട്ട് സുഡാനില്‍നിന്ന് ജിദ്ദയിലെത്തിക്കുകയായിരുന്നു. ഹക്കിപിക്കി ഗോത്രവിഭാഗത്തില്‍പെട്ടവരാണ് ഇവര്‍.
ദാവനഗരേ ദില്ലയിലെ ചന്നഗിരി സ്വദേശിയായ എസ്. പ്രഭുവാണ് ആദിവാസികള്‍ കുടുങ്ങിയ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ബോംബ്, ഷെല്‍ ആക്രമണങ്ങള്‍  തുടരുകയാണെന്നും അഞ്ചു ദിവസമായി വീട്ടിനുള്ളില്‍ കുടുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണമോ വെള്ളമോ ഇല്ല, തങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്നും എങ്ങനെ ഇന്ത്യയിലേക്ക് മടങ്ങുമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വേദ ഉത്പന്ന വില്‍പനയുമായി പ്രഭുവും ഭാര്യ സോണിയയും 10 മാസം മുമ്പാണ് സുഡാനിലെത്തിയത്. ഹക്കിപിക്കി ആദിവാസി വിഭാഗത്തില്‍പെടുന്നവരാണ് തങ്ങള്‍. തങ്ങളുടെ മരുന്നിന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വലിയ ഡിമാന്റാണ്. ഇതുമായി ബന്ധപ്പെട്ടാണ് മറ്റുളളവരും അവിടെയെത്തിയത്.

 

Latest News