ഗൾഫിൽ ആദ്യമായി ഫോർമുല വൺ റെയ്‌സ് നടത്തിയ ബഹ്‌റൈൻ ഇപ്പോൾ റെയസ് ഉൽപന്നങ്ങളുടെ നിർമാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. റെയ്‌സ് സർക്യൂട്ടിൽ നിന്ന് ബഹ്‌റൈൻ മുന്നോട്ടു പോവുന്നത് റെയ്‌സ് സെക്യൂരിറ്റി ഉൽപന്നങ്ങളിലേക്കാണ്. ഈ വർഷം ബഹ്‌റൈനിൽ നടന്ന ഫോർമുല വൺ മത്സരത്തിൽ 20 ഡ്രൈവർമാരിൽ പതിനാലും ഉപയോഗിച്ചത് സാഖിർ കേന്ദ്രത്തിൽ നിർമിച്ച ബെൽ റെയ്‌സിംഗ് ഹെൽമറ്റാണ്. ഒരു ആഗോള കേന്ദ്രത്തിൽ ഒരുമിച്ച് ഉൽപാദനം കേന്ദ്രീകരിക്കാനുള്ള യത്‌നത്തിന്റെ ഭാഗമായി വിശാലമായ ഈ കോംപ്ലക്‌സ് 2015 ലാണ് നിർമിച്ചത്. ചാമ്പ്യന്മാരായ ലൂയിസ് ഹാമിൽടണും ചാൾസ് ലെക്ലർക്കും കാർലോസ് സയ്ൻസും മറ്റ് ഫെരാരി, മക്ലാരൻ, ആൽഫ റോമിയൊ ഡ്രൈവർമാരും ഉപയോഗിക്കുന്നത് ബെൽ റെയ്‌സിംഗ് ഹെൽമറ്റാണ്. ഗൾഫ് മേഖലയിൽ ആദ്യമായി ഫോർമുല വൺ കാറോട്ട മത്സരങ്ങൾ സ്ഥിരമായി നടത്തിയ രാജ്യമാണ് ബഹ്‌റൈൻ. ഫോർമുല വണ്ണിൽ കൂടുതൽ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അവർ. ഏറ്റവും ഉന്നത നിലവാരമുള്ള റെയ്‌സിംഗ് ഹെൽമറ്റുകൾ നിർമിക്കുന്ന രാജ്യമാവുകയാണ് അവരുടെ അടുത്ത ലക്ഷ്യം.
ഫോർമുല വൺ ഉൽപന്നങ്ങളുടെ നിർമാണ മേഖലയിൽ സാന്നിധ്യം തെളിയിക്കാനുള്ള ശ്രമത്തിലാണ് ബഹ്‌റൈൻ. 2004 മുതൽ ബഹ്‌റൈനിലെ തെക്കൻ മരുഭൂ പ്രദേശമായ സാഖിർ ഫോർമുല വണ്ണിന് വേദിയൊരുക്കുന്നുണ്ട്. ഹെൽമറ്റ് നിർമാണ ഫാക്ടറിയും സാഖിറിലാണ്. പ്രശസ്തമായ ബെൽ റെയ്‌സിംഗ് ഹെൽമറ്റുകളാണ് ബഹ്‌റൈൻ നിർമിക്കുന്നത്. കഴിഞ്ഞ വർഷം നാൽപത്തഞ്ചായിരത്തോളം ഹെൽമറ്റുകൾ ഈ ഫാക്ടറിയിൽ രൂപം കൊണ്ടുവെന്ന് റെയ്‌സിംഗ് ഫോഴ്‌സ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയരക്ടർ ആരിഫ് യെസ്‌ബെക് വെളിപ്പെടുത്തി. മോട്ടോർസ്‌പോർട് സെയ്ഫ്റ്റി ഉപകരണങ്ങളിലെ സ്‌പെഷ്യലിസ്റ്റുകളായ റെയ്‌സിംഗ് ഫോഴ്‌സ് എസ്.പി.എയുടെ ഉടമസ്ഥതയിലാണ് ഈ ഫാക്ടറി. ഫോർമുല വണ്ണിലെ ഏറ്റവും പ്രമുഖ വിതരണക്കാരാണ് ബെൽ റെയ്‌സിംഗ്. 1954 ൽ അമേരിക്കയിൽ ഫോർമുല വൺ റെയ്‌സ് തുടങ്ങിയത് ഈ ഗ്രൂപ്പാണ്. ഈ വർഷം ബഹ്‌റൈനിൽ നടന്ന ഫോർമുല വൺ മത്സരത്തിൽ 20 ഡ്രൈവർമാരിൽ പതിനാലും ഉപയോഗിച്ചത് സാഖിർ കേന്ദ്രത്തിൽ നിർമിച്ച ബെൽ റെയ്‌സിംഗ് ഹെൽമറ്റാണ്. ഒരു ആഗോള കേന്ദ്രത്തിൽ ഒരുമിച്ച് ഉൽപാദനം കേന്ദ്രീകരിക്കാനുള്ള യത്‌നത്തിന്റെ ഭാഗമായി വിശാലമായ ഈ കോംപ്ലക്‌സ് 2015 ലാണ് നിർമിച്ചത്. ഇപ്പോൾ ഏഴായിരം ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട് ഈ ഫാക്ടറിക്ക്. വർഷാവസാനമാവുമ്പോഴേക്കും അത് 12,000 ചതുരശ്ര മീറ്ററായി വികസിക്കും. ചാമ്പ്യന്മാരായ ലൂയിസ് ഹാമിൽടണും ചാൾസ് ലെക്ലർക്കും കാർലോസ് സയ്ൻസും മറ്റ് ഫെരാരി, മക്ലാരൻ, ആൽഫ റോമിയൊ ഡ്രൈവർമാരും ഉപയോഗിക്കുന്നത് ബെൽ റെയ്‌സിംഗ് ഹെൽമറ്റാണ്. 2004 ൽ അറബ് ലോകത്ത് ആദ്യമായി ഫോർമുല വൺ റെയ്‌സ് നടന്നത് ബഹ്‌റൈനിലാണ്. യു.എ.ഇയും സൗദി അറേബ്യയും ഖത്തറുമൊക്കെ പിന്നീട് അണിചേർന്നു. മെച്ചപ്പെട്ട നികുതി സംവിധാനവും കസ്റ്റംസ് തീരുവ ഇളവുമാണ് ബഹ്‌റൈനെ ഹെൽമറ്റ് നിർമാണത്തിന് അനുയോജ്യമാക്കുന്നതെന്ന് ആരിഫ് പറയുന്നു. ബഹ്‌റൈനും അമേരിക്കയുമായി സ്വതന്ത്ര വ്യാപാര ധാരണയുമുണ്ട്. നിർമിക്കുന്ന ഹെൽമറ്റുകളുടെ 55 ശതമാനവും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുകയാണ്. മറ്റു എൺപതോളം രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്. ഒരു ഹെൽമറ്റ് നിർമിക്കാൻ 14 ദിവസമെടുക്കുമെന്ന് ആരിഫ് വെളിപ്പെടുത്തി. ഇത് കൈ കൊണ്ട് നിർമിക്കുന്നതാണ്, കരകൗശലമാണ് -അദ്ദേഹം വിശദീകരിച്ചു.