Sorry, you need to enable JavaScript to visit this website.

അംബാനിയുടെ കടപ്പാട് ഇങ്ങനെ; ആദ്യകാല ജീവനക്കാരന് 1600 കോടി രൂപയുടെ കെട്ടിടം സമ്മാനം

മുംബൈ- അമ്പരപ്പിക്കുന്ന സമ്മാനം കരസ്ഥമാക്കി ഇന്ത്യയിലെ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ വലംകൈയായി അറിയപ്പെടുന്ന ജീവനക്കാരന്‍. ദീര്‍ഘകാലം തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്ത മനോജ് മോഡി എന്ന ജീവനക്കാരന് 1500 കോടി രൂപ വിലമതിക്കുന്ന 22 നില കെട്ടിടമാണ് അംബാനി സമ്മാനിച്ചിരിക്കുന്നത്.
റിലയന്‍സ് ജിയോ, റിട്ടെയില്‍ കമ്പനികളുടെ ഡയരക്ടര്‍ കൂടിയായ മനോജ് മോഡിക്ക് മുംബൈയില്‍ കണ്ണായ സ്ഥലമായ നെപിയന്‍ സീ റോഡിലാണ് ബഹുനില കെട്ടിടം ലഭിച്ചത്. ഏതാനും മാസം മുമ്പാണ് വൃന്ദാവന്‍ എന്ന പേരിലുള്ള കെട്ടിട് മനോജ് മോഡിക്ക് കൈമാറിയതെന്ന് മാജിക്ബ്രിക്‌സ് ഡോട്‌കോം റിപ്പോര്‍ട്ടില്‍ പറയുന്നു. ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സജ്ജന്‍ ജിന്‍ഡാലും നെപിയന്‍ സീ റോഡിലാണ് താമസം. ഇവിടെ പാര്‍പ്പിടത്ത് ചതുരശ്ര അടിക്ക് 45,100 മുതല്‍ 76,000 രൂപവരെയാണ് നിരക്ക്. വൃന്ദാവന്‍ കെട്ടിടം മൊത്തം 8000 ചതുരശ്ര അടിവരും. നന്ദി പ്രകടിപ്പിക്കാന്‍ പലര്‍ക്കും പല വഴിയാണ്. ഇത് അംബാനിയുടെ വഴി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News