സുഡാനില്‍ പ്രശ്‌നമുണ്ടാക്കുന്ന സാധു  മനുഷ്യനെ കണ്ടെത്തിയെന്ന് രാഹുല്‍ ഈശ്വര്‍ 

കൊച്ചി- നടന്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് രാഹുല്‍ ഈശ്വര്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് രാഹുല്‍ ഈശ്വര്‍ നല്‍കിയ ക്യാപ്ഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന് കാരണക്കാരനായ, സുഡാനിലെ കലാപത്തിന് തിരികൊളുത്തിയ, ആഗോളതാപനത്തിനായി ഗൂഢാലോചന നടത്തിയ ... ഒരു സാധു മനുഷ്യനെ കണ്ടുമുട്ടി.'- എന്നാണ് ചിത്രത്തിന് രാഹുല്‍ ഈശ്വര്‍ നല്‍കിയ അടിക്കുറിപ്പ്. പരിഹസിക്കലുകളും, അവഹേളനങ്ങളു , അസഭ്യവര്‍ഷങ്ങളും ഏറ്റുവാങ്ങിയിട്ടും കൈവിടാതെ കൂടെ നിന്ന രാഹുല്‍ ഈശ്വര്‍ മറക്കില്ല നിങ്ങളെ', ഉെൈന്രും ദിലീപും തമ്മിലെന്താ ബന്ധം' തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ പിന്തുണച്ചുകൊണ്ട് രാഹുല്‍ ഈശ്വര്‍ മുന്‍പ് രംഗത്തെത്തിയിരുന്നു. ദിലീപാണ് ശരിക്കും ഇരയായത് എന്നായിരുന്നു അദ്ദേഹം പറഞ്ഞ്. ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Latest News