ബംഗാളിലെ അഞ്ച് ജില്ലകളിലായി ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു


കൊല്‍ക്കത്ത -  ബംഗാളിലെ അഞ്ച് ജില്ലകളിലായി ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു.  കിഴക്കന്‍ ബര്‍ധമാന്‍ ജില്ലയില്‍ നാലുപേരും പശ്ചിമ മിഡ്നാപൂര്‍, ഹൗറ റൂറല്‍ ജില്ലകളില്‍ നിന്ന് ആറ് പേരും മുര്‍ഷിദാബാദിലും നോര്‍ത്ത്-24 പര്‍ഗാനാസിലും രണ്ടുപേരും മരിച്ചതായി ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. കൊല്‍ക്കത്ത, ഹൗറ, നോര്‍ത്ത് 24 പര്‍ഗാനാസ്, പുര്‍ബ ബര്‍ധമാന്‍, മുര്‍ഷിദാബാദ് എന്നിവയുള്‍പ്പെടെ തെക്കന്‍ ബംഗാള്‍ ജില്ലകളില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് പെയ്തത്. കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നതിനിടെയാണ് കര്‍ഷകര്‍  ഇടിമിന്നലേറ്റ് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News