മകളെ പീഡിപ്പിച്ചു കൊന്ന റഷ്യക്കാരിക്ക് ദുബായില്‍ ജീവപര്യന്തം

ദുബായ് - മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ ദുബായ് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുറ്റകൃത്യം പോലീസിനെ അറിയിക്കാതിരുന്ന വീട്ടുജോലിക്കാരനെ ഒരു മാസത്തെ തടവിനും തുടര്‍ന്ന് നാടുകടത്താനും ശിക്ഷിച്ചു. റഷ്യന്‍ യുവതിയാണ് മകളെ കൊലപ്പെടുത്തിയത്. കുട്ടിയുടെ പ്രായം വെളിപ്പെടുത്തിയിട്ടില്ല.
2022 ജൂണ്‍ 22 ന്, മകള്‍ താമസ സ്ഥലത്തെ കുളമുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ചെന്ന് പറഞ്ഞ് അമ്മ ദുബായിലെ ദ് വില്ലാ കമ്മ്യൂണിറ്റിയിലെ വീട്ടിലേക്ക് ആംബുലന്‍സ് വിളിക്കുകയായിരുന്നു. ആ സമയത്ത് യുവതിയുടെ ഭര്‍ത്താവ് റഷ്യയിലായിരുന്നു. സംഭവസ്ഥലത്ത് തന്നെ പെണ്‍കുട്ടി മരിച്ചിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പീഡനമേറ്റ പാട്, പൊള്ളല്‍, ചതവ് എന്നിവ കണ്ടെത്തിയതിനാല്‍ അസ്വാഭാവിക മരണമാണെന്ന് പാരാമെഡിക്കുകള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്.

 

Latest News