Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിക്ക് 177 പേറ്റന്റ് റെക്കോഡുകൾ, അന്താരാഷ്ട്ര തലത്തിൽ എട്ടാമത്

ജിദ്ദ- കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ വർഷം 177 പേറ്റന്റ് റെക്കോഡുകൾ കരസ്ഥമാക്കിയതായി അമേരിക്കയിലെ നാഷണൽ അക്കാദമി ഫോർ ഇൻവെന്റേയ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവുമധികം പേറ്റന്റുകൾ രേഖപ്പെടുത്തുന്നവയിൽ എട്ടാം സ്ഥാനമാണ് ജിദ്ദ കിംഗ് യൂണിവേഴ്‌സിറ്റി കരസ്ഥമാക്കിയിരിക്കുന്നത്. 300 ഓളം ഗവേഷകരുടെ നേതൃത്വത്തിൽ 250ഓളം കണ്ടുപിടുത്തങ്ങൾക്കും നൂതന ചിന്തകൾക്കും പേറ്റന്റുകൾ  കരസ്ഥമാക്കാനുള്ള പരിശ്രമത്തിലാണ്  യൂണിവേഴ്‌സിറ്റി. വ്യാവസായിക കണ്ടുപിടുത്തങ്ങൾ, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, ആരോഗ്യപരിചരണം, നിർമ്മിതബുദ്ധി തുടങ്ങിയ മേഖലകളിലായാണ് ഗവേഷണം നടന്നു വരുന്നത്. ഭരണാധികാരികളുടെ പരിഗണനയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും പിന്തുണയോടെയുമാണ് സർവ്വകലാശാല ഈ നട്ടം വൈകവരിച്ചതെന്നും ആധുനിക ഗവേഷണ രംഗത്ത് അതൊരു നാഴികക്കല്ലാകുമന്നെും ജിദ്ദ കിംഗ് അബ്ദൽ അസീസ് സർവ്വകാലാശാല ആക്റ്റിംഗ് ചാൻസലർ ഡോ. ഹന അൽനഈം അഭിപ്രായപ്പെട്ടു. ആധുനിക ഗവേഷണങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും വേദിയാകാനുതകുന്ന തരത്തിൽ സർവ്വകലാശാലക്കു കീഴിലെ മുഴുവൻ സ്ഥാപനങ്ങളും നേട്ടത്തിൽ പങ്കാളിത്വം വഹിക്കുന്നുണ്ട്. വൈഞ്ജാനിക മേഖലയിലെ  കണ്ടുപിടുത്തങ്ങളുടെയും ഗവേഷണങ്ങളുടെയും മേഖലയിൽ സർവകലാശാല ഏറെ മുന്നോട്ടു പോയതിനുള്ള തെളിവുകളാണ് ഈ നേട്ടമെന്ന് സർവ്വകലാശാലക്കു കീഴിലെ ഉന്നത വിദ്യാഭ്യാസ വിഭാഗം ഉപമേധാവിയായ ഡോ. അമീൻ നുഅ്മാൻ അഭിപ്രായപ്പെട്ടു. വൈഞ്ജാനിക സാമ്പത്തിക മണ്ഡലങ്ങളിൽ കുതിച്ചു ചാട്ടമുണ്ടാകുന്ന തരത്തിൽ നിരവധി ഇന്നൊവേഷൻ സെന്റെറുകൾ ഉൾക്കൊള്ളുന്നതാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ യൂണിവേഴ്‌സിറ്റിയെന്നും ഡോ. അമീൻ നുഅമാൻ കൂട്ടിച്ചേർത്തു. 

Latest News