ലൈംഗിക ബന്ധം അസാധ്യമാക്കുന്ന വേദന, വജൈനിസ്മസ് എന്താണെന്നറിയാം...

ജൈനിസ്മസ് അഥവാ യോനീസങ്കോചം എന്ന അവസ്ഥ പലരും അനുഭവിക്കുന്ന ഒരു അനാരോഗ്യകരമായ അവസ്ഥയാണ്. എന്നാല്‍ എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പലര്‍ക്കും അറിയുകയില്ല. സെക്‌സ് സമയത്ത് സ്ത്രീകളില്‍ വജൈനയിലെ മസിലുകള്‍ ചുരുങ്ങുന്നതും ഇതുവഴി ലൈംഗിക ജീവിതം ആസ്വദിക്കാന്‍ സാധിക്കാതെ വരുകയും അത് പിന്നീട് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. സൈക്കോളജിക്കല്‍ സെക്ഷ്വല്‍ ഡിസ്ഫംഗ്ഷന്‍ ആണിത്. ഇത്തരം അവസ്ഥയുള്ളവരില്‍ ശാരീരിക ബന്ധം മാത്രമല്ല ബുദ്ധിമുട്ടിലാവുന്നത്. മറ്റ് ചില അവസ്ഥകളും ഇവരില്‍ ഉണ്ടാവുന്നുണ്ട്.

പലപ്പോഴും സ്ത്രീകളില്‍ ആദ്യ ലൈംഗിക ബന്ധം അല്‍പം പ്രശ്‌നമുണ്ടാക്കുന്നതാണ്. എന്നാല്‍ അത് പിന്നീട് മാറുകയും ഇവര്‍ക്ക് സാധാരണ ലൈംഗിക ബന്ധം സാധ്യമാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വജൈനിസ്മസ് ബാധിച്ചവരില്‍ ലൈംഗിക ബന്ധം ഏത് സമയത്തും വേദനാജനകമായി മാറുന്നുണ്ട്. ഇത് ഓരോ സ്ത്രീകളിലും വ്യത്യസ്തമായിരിക്കും. സ്ത്രീകള്‍ ശ്രമിച്ചാല്‍പോലും ഇത്തരം അവസ്ഥ സ്വയമേ മാറ്റിയെടുക്കാന്‍ ആവില്ല.

കാരണങ്ങള്‍

വജൈനിസ്മസിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിഞ്ഞാലേ ഇത് പരിഹരിക്കാനാവൂ.  എന്തെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനമോ, തെറ്റായ ലൈംഗിക ജീവിതമോ, ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവോ, ഇണയോടുള്ള താല്‍പര്യക്കുറവോ, ഇണയുടെ ലൈംഗിക പീഡനമോ എല്ലാം ഇത്തരം അവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നുണ്ട്.

ലക്ഷണങ്ങള്‍

എന്തൊക്കെയാണ് വജൈനിസ്മസ് ബാധിച്ച സ്ത്രീകള്‍ക്ക് ഉള്ള ലക്ഷണങ്ങള്‍ എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അത് അല്‍പം വേദനാജനകമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് പിന്നീടും തുടര്‍ന്നാല്‍ നിങ്ങളില്‍ ഇത്തരത്തില്‍ ഉള്ള ഒരു അസുഖം ഉണ്ട് എന്ന് സംശയിക്കേണ്ടതുണ്ട്. ഭയം, ആകാംഷ എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇവരില്‍ അതികഠിനമായ വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
സ്ത്രീകളില്‍ ശാരീരിക ബന്ധം അല്ലാതെയുള്ള സമയത്തും ഇത്തരം അവസ്ഥയുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവ സമയത്ത് പാഡ് ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ ടാംമ്പൂണുകളും മെന്‍സ്ട്രുവല്‍ കപ്പും ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് യോനിയിലേക്ക് കടത്തി വെക്കുമ്പോള്‍ അവരില്‍ വജൈനിസ്മസ് പോലുള്ള അസ്വസ്ഥതകള്‍ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മാനസിക പ്രശ്‌നങ്ങള്‍

സ്ത്രീകള്‍ ശാരീരിക ബന്ധത്തെ ഭയപ്പെടുന്നവരാണെങ്കില്‍ അവരില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു്. ഇത് കൂടുതലായും ശാരീരിക പ്രശ്‌നം എന്നതിലുപരി മാനസിക പ്രശ്‌നമായാണ് കണക്കാക്കുന്നത്. ഇത് പലപ്പോഴും സെക്‌സ് ജീവിതം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാക്കി മാറ്റുന്നുണ്ട്.

പരിഹാരം

കൗണ്‍സിലിംഗ്, പങ്കാളിയുടെ മാനസികവും ശാരീരികവുമായ പിന്തുണ, ലോക്കല്‍ അനസ്‌തേഷ്യ, സൈക്കോ തെറാപ്പി എന്നിവയിലൂടെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കാവുന്നതാണ്. ഇത് കൂടാതെ കെഗല്‍ വ്യായാമങ്ങള്‍, പെല്‍വിക് ഭാഗത്തെ മസിലുകളെ സഹായിക്കുന്ന വ്യായാമങ്ങള്‍ എന്നിവയും സഹായകമാകും.

 

 

Latest News