Sorry, you need to enable JavaScript to visit this website.

മോഡിക്ക് പറയാന്‍ കണ്ട തമാശ; രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാക്കള്‍

ന്യൂദല്‍ഹി- തമാശ പറയാന്‍ ആത്മഹത്യാ കുറിപ്പ് ഉദ്ധരിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വ്യാപക വിമര്‍ശം. മാനസിക ആരോഗ്യ പ്രശ്‌നങ്ങളെ ഇങ്ങനെ ഒട്ടും വിവേചനമില്ലാതെ ഉന്നയിച്ച് തമാശ ആസ്വദിക്കുന്ന പ്രധാനമന്ത്രി മോഡിയും കൂട്ടരും കാര്യങ്ങള്‍ കൂടുതല്‍ പഠിക്കണമെന്ന് ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഏപ്രില്‍ 26ന് നടന്ന ഒരു മീഡിയാ പരപാടിയിലാണ് നരേന്ദ്രമോഡി ആത്മഹത്യയെ തമാശയാക്കി  സംസാരിച്ചത്.
വിഷാദവും ആത്മഹത്യയും ചിരിക്കാനുളള വിഷയമല്ല. എന്‍സിആര്‍ബിയുടെ കണക്കുകള്‍ പ്രകാരം 2021ല്‍ 16,4033 ഇന്ത്യക്കാരാണ് ആത്മഹത്യ ചെയ്തത്. അതില്‍ വലിയൊരു ശതമാനവും മുപ്പതുവയസില്‍ താഴെയുളളവരാണ്. ഇതൊരു തമാശയല്ല. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ തമാശകേട്ട് ചിരിക്കുന്നവരും മാനസികാരോഗ്യപ്രശ്‌നങ്ങളെ പരിഹസിക്കുന്നതിനുപകരം അതിനെക്കുറിച്ച് പഠിക്കുന്നത് നല്ലതായിരിക്കും-പ്രിയങ്കാ ഗാന്ധി പറഞ്ഞു.
കുട്ടിക്കാലത്ത് ഞാനൊരു തമാശ കേട്ടിട്ടുണ്ട്. അത് നിങ്ങളോട് പറയാം. ഒരിടത്ത് ഒരു പ്രൊഫസറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചാണ് അവള്‍ ആത്മഹത്യ ചെയ്തത്. എനിക്ക് ജീവിതം മടുത്തു. ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ കങ്കരിയ തടാകത്തില്‍ ചാടി മരിക്കാന്‍പോവുകയാണ് എന്നായിരുന്നു കത്തില്‍ എഴുതിയിരുന്നത്. രാവിലെ മകള്‍ വീട്ടിലില്ലെന്ന് അദ്ദേഹത്തിന് മനസിലായി. കിടക്കയില്‍ കിടക്കുന്ന കത്തുകണ്ട് അദ്ദേഹത്തിന് ദേഷ്യമാണ് വന്നത്. 'ഞാനൊരു പ്രൊഫസറാണ്. വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്യുന്നു. ഇപ്പോള്‍പോലും അവള്‍ കങ്കരിയ എന്നെഴുതിയത് തെറ്റിച്ചാണ്' ഇതായിരുന്നു പ്രധാനമന്ത്രി മോഡിയുടെ തമാശ.
തുടര്‍ന്ന് അര്‍ണബ് ഗോസ്വാമി ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പ്രസംഗിക്കുമ്പോള്‍ താന്‍ ശ്രദ്ധിച്ചത് ഹിന്ദി ശരിയായാണോ സംസാരിക്കുന്നത് എന്നാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. അര്‍ണബ് ഗോസ്വാമിയുടെ ഹിന്ദിയെ പ്രശംസിക്കാന്‍ ആത്മഹത്യയെ തമാശയാക്കി പറയേണ്ട കാര്യമുണ്ടോ എന്നാണ് പ്രതിപക്ഷ നേതാക്കളുടെ ചോദ്യം.
ആത്മഹത്യ മൂലം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് മക്കളെ നഷ്ടപ്പെടുന്നതെന്നും പ്രധാനമന്ത്രി അവരെ പരിഹസിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News