ചന്ദ്രനിൽനിന്ന്  ഭൂമിയിലേക്ക് ഫോൺ

ഭൂമിക്കും ചന്ദ്രനുമിടയിൽ ആശയവിനിമയം സാധ്യമാക്കാൻ ഉപഗ്രഹ സംവിധാനം നിർമിക്കാനൊരുങ്ങി ചൈന. ചന്ദ്രനിലേക്കുള്ള പേടകത്തിൽനിന്ന് ഭൂമിയിലുള്ള നിലയങ്ങളുമായി ആശയവിനിമയം സാധ്യമാക്കുന്നതിനുള്ള സാറ്റലൈറ്റാണ് വികസിപ്പിക്കുന്നതെന്ന് ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയുടെ റിപ്പോർട്ടിൽ പറയുന്നു. 
റിലേ സാറ്റലൈറ്റ് അടുത്ത വർഷം ഉദ്ഘാടനം ചെയ്യും. അടുത്ത വർഷം തന്നെയാണ് ചൈനയുടെ ചാന്ദ്ര ദൗത്യത്തിന്റെ ആറാം ഘട്ടം ചാങ് ഇ-5. അതിനുശേഷം 2026 ൽ ചാങ് ഇ വിക്ഷേപിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 
2003ൽ മനുഷ്യനെ ബഹിരാകാശത്തെത്തിച്ചതിന് ശേഷം ചൈനയുടെ ഏറ്റവും ശ്രദ്ധേയമായ ബഹിരാകാശ ദൗത്യമായായിരുന്നു ചാങ്ഇ5. ഭാവിയിൽ ചൊവ്വാ ദൗത്യത്തിനും ചന്ദ്രന്റെ ഇരുണ്ട ഭാഗത്തേക്കുള്ള  ദൗത്യത്തിനുമാണ് ചൈന പദ്ധതിയിടുന്നത്. ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ റേഡിയേഷൻ അളക്കുകയെന്ന തന്ത്രപ്രധാനമായ ലക്ഷ്യമാണ് ചൈനീസ് ദൗത്യത്തിനുള്ളത്. ഭാവിയിൽ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ശ്രമിക്കുന്ന ഏത് രാജ്യത്തിനും ഈ വിവരങ്ങൾ നിർണായകമാണ്.

Latest News