Sorry, you need to enable JavaScript to visit this website.

സൗദിയുടെ മാനുഷിക മുഖം; ചിത്രങ്ങള്‍ ഏറ്റുപിടിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ജിദ്ദ- ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍ കുടുങ്ങിയ വിവിധ രാജ്യക്കാരെ ഒഴിപ്പിക്കുന്നതില്‍ സൗദി അറേബ്യ വഹിക്കുന്ന പങ്കിനെ പ്രകീര്‍ത്തിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍. പല രാജ്യങ്ങളും സ്വന്തം പൗരന്മാരുടെ പാസ്‌പോര്‍ട്ട് ഉറപ്പാക്കി മാത്രം രക്ഷാദൗത്യം തുടരുമ്പോഴാണ് പല രാജ്യക്കാര്‍ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങുന്നതിനായി സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയിലെത്തിയത്.
സുഡാനില്‍നിന്ന് ഒഴിപ്പിച്ച് ജിദ്ദയിലെത്തിയവരുടെ കുട്ടികളോട് സൗദി സൈനികര്‍ കാണിച്ച അനുകമ്പയും ലാളനയും അന്താരാഷ്ട്ര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഏറ്റുപടിച്ചു. സൗദിയുടെ മാനുഷികമുഖമെന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News