Sorry, you need to enable JavaScript to visit this website.

പെരുന്നാള്‍ നിലാവ് കൊച്ചിയില്‍ പ്രകാശനം ചെയ്തു

കൊച്ചി- ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് കൊച്ചിയില്‍ പ്രകാശനം ചെയ്തു. ഇടപ്പള്ളി ഹൈദറാബാദി കിച്ചണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഐദി ഊദ് ഗ്ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലിക്കിന് ആദ്യ പ്രതി നല്‍കി എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹ്മദാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്.
വാല്‍മാക്സ് ട്രേഡിംഗ് സി.ഇ.ഒ. ശംസുദ്ദീന്‍ എടവണ്ണ, ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ ഡോ. വിനോദ് കുമാര്‍, യു.ആര്‍.എഫ്  ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ്, ഹൈദറാബാദി കിച്ചണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എം. മുഹമ്മദ് റിയാസ്, സെലിബ്രിറ്റി കോച്ച് ഡോ. ലിസി ഷാജഹാന്‍, ബ്രൈറ്റ് മെന്‍ വെന്‍ച്വേര്‍സ് ചെയര്‍മാന്‍ നാസര്‍ അബൂബക്കര്‍, സി.ഇ.ഒ. ഉബൈദ് എടവണ്ണ, മുജീബ് റഹ്മാന്‍ കരിയാടന്‍ ഡോ. ആലു കെ. മുഹമ്മദ്, അഡ്വ. ലേഖ, സത്താര്‍ ആവിക്കര എന്നിവര്‍ സംസാരിച്ചു.
 
സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വികലമായ മതസങ്കല്‍പവും സാമൂഹ്യ സൗഹാര്‍ദ്ധവും ഐക്യവും ചോദ്യം ചെയ്യുന്ന സമകാലിക സമൂഹത്തില്‍ ആഘോഷങ്ങളെ സ്നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്താണ് മീഡിയ പ്‌ളസിന്റെ പെരുന്നാള്‍ നിലാവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകാശനം ചെയ്യുന്നതെന്ന് മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.പെരുന്നാള്‍ നിലാവ് അടുത്ത ആഴ്ച ദുബായിലും പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങര  സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയുംപറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News