കുവൈത്ത് സിറ്റി - തലസ്ഥാന നഗരിയിലെ സ്വബാഹ് അല്‍അഹ്മദ് ഏരിയയില്‍ തെരുവില്‍ സിംഹക്കുട്ടിയുടെ സ്വൈരവിഹാരം. വഴിപോക്കരെ ആക്രമിക്കുന്നതിനു മുമ്പായി സിംഹക്കുട്ടിയെ സുരക്ഷാ സൈനികര്‍ നിയന്ത്രിച്ചു നിര്‍ത്തുകയും പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രദേശത്തെ റോഡുകളിലൂടെ സിംഹക്കുട്ടി കറങ്ങി നടക്കുന്നതായും സിംഹക്കുട്ടിയെ കണ്ട് പ്രദേശവാസികള്‍ ഭയചകിതരായതായും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നു.
ഉടന്‍ തന്നെ പട്രോള്‍ പോലീസും പൊതുസുരക്ഷാ വകുപ്പും ട്രാഫിക് പോലീസും സ്ഥലത്തെത്തി സിംഹക്കുട്ടിയുടെ നീക്കങ്ങള്‍ നിയന്ത്രിക്കുകയായിരുന്നു. സിംഹക്കുട്ടിയുടെ ഉടമയെ കണ്ടെത്താന്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്. കുവൈത്തില്‍ വന്യമൃഗങ്ങളെ വളര്‍ത്തുന്നത് നിയമം വിലക്കുന്നു. സിംഹക്കുട്ടി റോഡുകളിലൂടെ കറങ്ങി നടക്കുന്നതിന്റെയും ഇതിനെ സുരക്ഷാ സൈനികര്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
«شبل أسد » يتجوّل في منطقة صباح الأحمد !
— جوده الفارس (@Jodahalfares) April 26, 2023
يجب أن يحاسب من جاء به وسط منطقة سكنية !!! pic.twitter.com/H1bgpTSVpg