എയര്‍ ടിക്കറ്റ് റീ ഫണ്ട് ചെയ്യാന്‍ ശ്രമിച്ചു; ഹാക്കര്‍ 4.8 ലക്ഷം രൂപ തട്ടി

മുംബൈ- കാന്‍സല്‍ ചെയ്ത വിമാന ടിക്കറ്റുകളുടെ പണം തിരികെ ലഭിക്കാന്‍ ശ്രമിക്കുന്നതിനിടെ 4.8 ലക്ഷം രൂപ നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ താനെയില്‍നിന്നാണ് സൈബര്‍ തട്ടിപ്പിന്റെ മറ്റൊരു സംഭവം. നെയ്‌റോബിയിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. റദ്ദാക്കിയ ടിക്കറ്റിന്റെ റീഫണ്ടിനായി എയര്‍ലൈനിന്റെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ക്കായി ഗൂഗിള്‍ ചെയ്തിരുന്നുവെന്ന് പോലീസ്  ഉദ്യോഗസ്ഥന്‍  പറഞ്ഞു.
ഏപ്രില്‍ 11ന് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ റീഫണ്ടിനായുള്ള  ഫോം പൂരിപ്പിച്ച് നല്‍കിയിരുന്നു. എയര്‍ലൈനിന്റെ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോഴാണ്  ഗൂഗിള്‍ സെര്‍ച്ച് ചെയ്തത്. എയര്‍ലൈനിന്റെ കോണ്‍ടാക്റ്റ് നമ്പര്‍ ആണെന്ന് കരുതിയ നമ്പറില്‍ നടത്തിയ ആശയവിനിമയമാണ് ഒടുവില്‍ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമാകാന്‍ ഇടയാക്കിയത്.
നമ്പര്‍ ഡയല്‍ ചെയ്തപ്പോള്‍ എയര്‍ലൈനിന്റെ ടെക്‌നിക്കല്‍ ടീം ബന്ധപ്പെടുമെന്നും റീഫണ്ട് സുഗമമാക്കുമെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനു പിന്നാലെ ഒരാള്‍ പരാതിക്കാരനോട് സംസാരിക്കുകയും  1.28 ലക്ഷം രൂപ റീഫണ്ടിന് അര്‍ഹതയുണ്ടെന്ന് പറയുകയും ചെയ്തു.
തുടര്‍ന്ന് പരാതിക്കാരനോട് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഫോണിലേക്ക് പൂര്‍ണ ആക്‌സസ് ലഭിക്കുകയും അക്കൗണ്ടില്‍ നിന്ന് 4.8 ലക്ഷം രൂപ നഷ്ടമാകുകയും ചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ചിതല്‍സാര്‍ പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തു. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News