ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ കുതിപ്പ്, മരണം 29

ന്യൂദല്‍ഹി-ഇന്ത്യയില്‍ പുതുതായി 9629 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 5,31,398 ആയി. പത്ത് മരണം കേരളത്തില്‍ വൈകി സ്ഥരീകരിച്ചതാണ്.
ദല്‍ഹിയിലാണ് ആറ് മരണം. മഹരാഷ്ട്രയിലും രാജസ്ഥാനിലും മൂന്ന് പേര്‍ വീതവും ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവും ഒഡീഷ, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി 61,013 ആക്ടീവ് കേസുകളാണുള്ളത്. കോവിഡ് രോഗബാധയുടെ 0.14 ശതമാനമാണ് ആക്ടീവ് കേസുകള്‍. 24 മണിക്കൂറിനിടെ 11967 പേര്‍ കോവിഡ് രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News