Sorry, you need to enable JavaScript to visit this website.

ആര്യന്‍ഖാന്റെ പരസ്യ ചിത്രത്തില്‍ ഷാരൂഖ് നായകന്‍

മുംബൈ-ആര്യന്‍ ഖാന്‍ ആദ്യമായി സംവിധായകനാവുന്ന പരസ്യചിത്രത്തില്‍ ഷാരൂഖ് ഖാന്‍ നായകന്‍. ലക്ഷ്വറി ബ്രാന്‍ഡ് പരസ്യത്തിന്റെ ഔദ്യോഗിക ടീസര്‍ ഷാരൂഖ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. പരസ്യചിത്രത്തിന്റെ മുഴുവന്‍ വീഡിയോയും റിലീസ് ചെയ്തു. അഭിനയത്തേക്കാള്‍ ആര്യന് ചെയ്യാനാഗ്രഹം സംവിധാനമാണെന്ന് ഷാരൂഖ് മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. പരസ്യചിത്രത്തിന്റെ ഭാഗമായെടുത്ത ഷാരൂഖിന്റെ ഒരു ചിത്രവും വൈറലാണ്. ഷാറൂഖിന്റെ മകളായ സുഹാന ഖാന്‍ ദ് ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നുമുണ്ട്. 

Latest News