കള്ളന്റെ ഭാര്യ നായയെ പരിപാലിച്ചു; ഒടുവില്‍ ഉടമക്ക് തിരികെ ലഭിച്ചു

നോയിഡ-ഇരുപത് ദിവസം മുമ്പ് കാര്‍ മോഷ്ടിച്ച കള്ളന്മാര്‍ കൊണ്ടുപോയ വളര്‍ത്തുനായയെ ഉടമയായ സ്ത്രീക്ക് തിരിച്ചു കിട്ടി. കവര്‍ച്ചക്കാരില്‍ ഒരാളുടെ ഭാര്യയാണ് ഇത്രയും ദിവസം ഒറിയോ എന്നുപേരുള്ള നായയെ പരിപാലിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
നോയിഡ സ്വദേശിനിയായ ഭാവന വിജിന്റെ ഹോണ്ട സിറ്റി കാര്‍ ഏപ്രില്‍ അഞ്ചിനാണ് മോഷണം പോയത്. കാര്‍ പോയതിനേക്കാള്‍ ഭാവനക്ക് സങ്കടം തന്റെ അരുമയായ നായ പോയതിലായിരുന്നു. അവരുടെ നിരന്തര പ്രാര്‍ഥനയാണ് ഗൗതം ബുദ്ധ് വിഹാര്‍ പോലീസിലൂടെ ഫലിച്ചത്. പോലീസ് ഹോണ്ട സിറ്റി കാറും രണ്ട് വയസ്സായ നായയേയും കണ്ടെത്തി മൂന്ന് കവര്‍ച്ചക്കാരെ അറസ്റ്റ് ചെയ്തു. മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ കയറിയപ്പോഴാണ് അഞ്ച് മനിറ്റിനിടയില്‍ കാര്‍ മോഷണം പോയതെന്ന് 40 കാരിയായ ഭാവന പറഞ്ഞു. സിസിടിവി ക്യമാറ ഫൂട്ടേജ് പരിശോധിച്ചാണ് കള്ളന്മാരെ കണ്ടെത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News