പെരുന്നാൾ ദിനത്തിൽ ആഘോഷത്തിനിടെ നോട്ടുകൾ വാരിവിതറി ഖത്തർ പൗരൻ

ജിദ്ദ - പെരുന്നാൾ ആഘോഷത്തിനിടെ നോട്ടുകൾ വാരിവിതറി ഖത്തരി പൗരൻ. ദോഹയിൽ പെരുന്നാൾ ആഘോഷ പരിപടികൾ നടക്കുന്ന സ്ഥലത്ത് ഉയർന്ന ഭാഗത്ത് കയറി നിന്നാണ് ഖത്തരി പൗരൻ നോട്ടുകൾ വാരിവിതറിയത്. പാറിവീണ നോട്ടുകൾ കൈക്കലാക്കാൻ താഴെയുണ്ടായിരുന്നവർ തിക്കുംതിരക്കും കൂട്ടി. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ രീതിയിൽ നോട്ടുകൾ വാരിവിതറിയതിനെ ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അപലപിച്ചു. അപമാനകരമായ ചെയ്തിയായി ഇതിനെ ഇവർ വിശേഷിപ്പിച്ചു.
 

Latest News